തീരദേശപാത: ആശങ്കയകറ്റണമെന്ന് ലീഗ്
പഴയങ്ങാടി: കേരളത്തിന്റെ തീരദേശങ്ങളെ ബന്ധിപ്പിച്ച് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 650 കിലോമീറ്റര്‍ നീളത്തില്‍ സര്‍ക്കാര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന തീരദേശ ഹൈവേ ജനവാസ കേന്ദ്രങ്ങളിലൂടെ കടത്തിവിടാനുള്ള അധികൃതരുടെ നീക്കം മാടായി പഞ്ചായത്തിലെ നീരൊഴുക്കുംചാല്‍ മുതല്‍ ചൂട്ടാട് വരെ നീളുന്ന തീരദേശ വാസികളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നു മുസ്ലിംലീഗ് പുതിയങ്ങാടി ശാഖാ കമ്മിറ്റി.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ട സര്‍വേ പൂര്‍ത്തിയായതായും അടുത്തഘട്ട സര്‍വേയോടെ റോഡിന്റെ അലൈന്മെന്റ് പുറത്തുവരുമെന്നും ഇതുപ്രകാരം ഹൈവേ നിര്‍മിക്കുമ്പോള്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക് യാതൊരു നഷ്ടപരിഹാരവും പ്രതീക്ഷിക്കേണ്ടതില്ലെന്ന സ്ഥലം എം.എല്‍.എയുടെ പ്രസ്താവന ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് നാളെ വൈകിട്ട് നാലിന് പുതിയങ്ങാടി ഭണ്ഡാര കമ്മിറ്റി ഹാളില്‍ ബഹുജന കണ്വന്ഷന് നടത്തും.
ഹൈവേയുടെ അലൈന്മെന്റ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് പ്രദേശത്തെ രാഷ്ട്രീയ ബഹുജന സംഘടനകളുടെയും തദ്ദേശ സ്ഥാപനത്തിന്റെയും അഭിപ്രായത്തെ മുഖവിലക്കെടുക്കണമെന്ന് ഭാരവാഹികളായ പി.ഒ.പി മുഹമ്മദലി ഹാജി, സഹീദ് കായിക്കാരന്‍, ബി.സി കാസിം എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."