നാട്ടിക റെയ്ഞ്ച് ഇസ്ലാമിക കലാമേള ജനുവരി 12ന്
തൃപ്രയാര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നാട്ടിക റെയ്ഞ്ച് ഇസ്ലാമിക കലാമേള ജനുവരി 12ന് ചൂലൂര്‍ ദാറുല്‍ ഇഹ്സാന്‍ അറബിക് കോളജില്‍ നടക്കും.
നാട്ടിക റെയിഞ്ചിലെ 25 മദ്റസകളില്‍ നിന്നും 49 ഇനങ്ങളിലായി 350 വിദ്യാര്‍ഥികളും 30 അധ്യാപകരും ഇസ്ലാമിക് കലാമേളയില്‍ പങ്കെടുക്കും.
ചൂലൂര്‍ ദാറുല്‍ ഇഹ്സാന്‍ അറബിക് കോളജില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ചൂലൂര്‍ മഹല്ല് പ്രസിഡന്റ് എം.കെ ഹുസൈന് മാസ്റ്റര്‍ അധ്യക്ഷനായി. ചുലൂര് മഹല്ല് ഖത്തീബ് മുഹമ്മദ് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു.
ടി.വി അബ്ദുല്‍ മജീദ് ഫൈസി, വി.എം ഇസ്മായില്‍, ആര്.വി മുസ്തഫ മൗലവി , ടി.എം അഷ്റഫ് അഷ്റഫി , വി.എച്ച് സൈനുദ്ദീന്‍, ബാപ്പു വലപ്പാട്, പി.കെ അബ്ദുള്‍ റഹ്മാന് മാസ്റ്റര്‍ , ഷാജി കണ്ണങ്കില്ലത്ത് , ഗഫൂര്‍ വാഫി സംസാരിച്ചു. നാട്ടിക റെയിഞ്ച് ഇസ്ലാമിക കലാമേളയുടെ സ്വാഗത സംഘം രൂപീകരിച്ചു. വി.എ ഇസ്മയില്‍ (ചെയര്മാന്), ടി.എം അഷ്റഫലി, പി.കെ.കെ മൊയ്തീന് സഖാഫി, ഇ.എം ഉസ്മാന് (വൈ.ചെയര്‍), പി.പി മുസ്തഫ (ജനറല്‍ കണ്‍വീനര്‍), തഖിയുദ്ദീന് യമാനി, മുഹമ്മദ് ജാബിര്‍ ബാഖവി, ഷംസുദ്ദീന് മുസ്ലിയാര് (ജോ.കണ്‍വീനര്‍). സത്താര്‍ ചിറക്കുഴി (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."