കെ.എം.സി.സി പ്രതിഷേധ സംഗമം നടത്തി
മദീന: പൗരത്വ ഭേദഗതി ബില്ലിനെതിരെ നാട്ടിൽ പ്രതിഷേധ പരി പാടികൾ ശക്തമാകുന്ന സാഹചര്യ ത്തിൽ യാമ്പുവിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പൊതു ധാരയിലുള്ള പ്രദേശത്തെ മുഴുവൻ മലയാളി പ്രവാസി സംഘടനകളുടെ നേതാക്കളും പങ്കെടുത്തു. നാടിൻറെ സർവ യശസ്സും ലോകം മുഴുക്കെ ചോദ്യം ചെയ്യപ്പെടുകയാണെന്നും ഭരണകൂടത്തിന്റെ നെറികെട്ട നടപടികൾക്കെതിരെ ചെറുത്ത് നിൽപ്പിന്റെയും വീണ്ടെടുപ്പിന്റെയും കൂട്ടായ മുന്നേറ്റത്തിന് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വാസമുള്ള എല്ലാവരുടെയും കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്നും പങ്കെടുത്തവർ ആവശ്യപ്പെട്ടു.
കെ.എം.സി.സി യാമ്പു സെൻട്രൽ കമ്മിറ്റി ചെയർമാൻ മുസ്‌തഫ മൊറയൂർ ഉദ്‌ഘാടനം ചെയ്തു. നാസർ നടുവിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.പി.എ കരീം താമരശ്ശേരി അധ്യക്ഷത വഹിച്ചു. ശങ്കർ എളംകൂർ, അസ്‌കർ വണ്ടൂർ (ഒ.ഐ.സി.സി ), സലിം വേങ്ങര (തനിമ), റസാഖ് വാവൂർ (എസ്.ഐ.സി ), ശുഐബ് വരിക്കോടൻ (സിജി), ബൈജു വിവേകാനന്ദൻ (നവോദയ), ഹാഫിദ് റഹ്‌മാൻ മദനി ( ഇന്ത്യൻ ഇസ്‌ലാഹി സെന്റർ), ഹകീം പൊന്മള (ഐ.സി.എഫ്),സാബു വെളിയം (യാമ്പു വിചാരവേദി), അനീസുദ്ദീൻ ചെറുകുളമ്പ് ( യാമ്പു ഇന്ത്യൻ മീഡിയ ഫോറം), സിറാജ് മുസ്‌ലിയാരകത്ത്, അബ്‌ദുൽ കരീം പുഴക്കാട്ടിരി, നിയാസ് പുത്തൂർ (കെ.എം.സി.സി ) എന്നിവർ സംസാരിച്ചു. കെ.എം.സി.സി യാമ്പു സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മാമുക്കോയ ഒറ്റപ്പാലം സ്വാഗതവും ട്രഷറർ അലിയാർ ചെറുകാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."