HOME
DETAILS

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; തൊഴില്‍ കാര്‍ഡില്‍ വയസ്സ് തിരുത്താത്തത് കാര്‍ഡുടമകളെ പ്രതിസന്ധിയിലാക്കുന്നു

  
backup
August 09 2016 | 18:08 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%be-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%97%e0%b5%8d%e0%b4%b0

പാലക്കാട് : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ തൊഴില്‍ കാര്‍ഡുകള്‍ നല്‍കിയപ്പോള്‍ വയസ്സ് തിരുത്താത്തത് കാര്‍ഡുടമകളെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ 5 വര്‍ഷമായി നല്‍കിയിരുന്ന തൊഴിലുറപ്പ് പദ്ധതി കാര്‍ഡിന്റെ കാലാവധി 2016 മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് പുതുക്കാന്‍ നല്‍കിയ അപേക്ഷകര്‍ക്ക് നല്‍കിയ പുതിയ കാര്‍ഡിലാണ് പഴയ വയസ്സ് തന്നെ പ്രിന്റ് ചെയ്ത് വന്നിരിക്കുന്നത്.

പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ട്് ചെയ്യല്‍, ആധാര്‍കാര്‍ഡ് എടുക്കല്‍, പാന്‍ കാര്‍ഡ് എടുക്കല്‍, ബാങ്ക്് ഇടപാടുകള്‍, വാഹന രജിസ്‌ട്രേഷന്‍  കൈമാറ്റം എന്നീ വിവിധ ആവശ്യങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖയായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിച്ച രേഖകൂടിയാണ് എന്‍.ആര്‍.ഇ.ജിഎസിന്റെ ഈ തൊഴില്‍ കാര്‍ഡ്. തൊഴില്‍ കാര്‍ഡ് എടുത്തിട്ട് അഞ്ച് വര്‍ഷമായെങ്കിലും ഗുണഭോക്താക്കളുടെ പ്രായം പുതിയ കാര്‍ഡില്‍ കൂട്ടി വരാത്തത് ഗുണഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിലിവിലുള്ള തൊഴില്‍ കാര്‍ഡ് പുതുക്കുമ്പോള്‍ പഴയ വയസ്സ് തന്നെയാണ് പ്രിന്റ് ചെയ്തു വരുന്നതെന്നാണ് ഗ്രാമപഞ്ചായത്ത് തല ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ജില്ലാ തലങ്ങളില്‍ നടന്ന പല യോഗങ്ങളിലും ഈ വിഷയം അറിയിച്ചിരുന്നതായാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ മാസം 4 കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വെബ്‌സൈറ്റിലെ ഇത്തരം പരാതി പരിഹരിക്കുമെന്ന് അറിയിച്ചതിനെതുടര്‍ന്ന് പല ഗ്രാമപഞ്ചായത്തുകളിലും കാര്‍ഡ് പുതുക്കല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിയിരുന്നുവെങ്കിലും പ്രവര്‍ത്തികള്‍ തുടങ്ങേണ്ടതുകൊണ്ട് തൊഴില്‍ കാര്‍ഡുകള്‍ നല്‍കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് അറിയുന്നത്. 2016 മാര്‍ച്ച് 31ന് മുമ്പ് അനുവദിച്ച കാര്‍ഡുകളാണ് അടുത്ത 5 വര്‍ഷക്കാലത്തേക്ക് പുതുക്കി നല്‍കുന്ന പ്രക്രിയ ഗ്രാമപഞ്ചായത്തുകളില്‍ നടന്നു വരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago