ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ അരാജകവാദികളാകുന്നു: കേന്ദ്രമന്ത്രി വി. മുരളീധരന്‍
തിരുവനന്തപുരം: ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ അരാജകവാദികളാകുകയാണെന്നും ഗാലറിയുടെ കൈയടി മാത്രമാണിവരുടെ ലക്ഷ്യമെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തെരുവിലിറങ്ങി ജനങ്ങളോട് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യുകയാണ്. കേരളത്തില്‍ ഉണ്ടാക്കുന്ന കലാപങ്ങളില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നതുപോലുള്ള സമീപനം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്വീകരിക്കുമ്പോള്‍ ഭരണഘടനാ പദവിയെക്കുറിച്ച് അവര്‍ക്കുതന്നെ ബോധ്യമില്ലാതാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള പി.എസ്.സി എംപ്ലോയിസ് സംഘിന്റെ 27ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കേരളത്തില്‍ കുപ്രചാ രണങ്ങള്‍ അഴിച്ചുവിടുന്നത് സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ചാണ്. മറ്റിടങ്ങളില്‍ ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ തൊഴിലെടുക്കാന്‍ എത്തിയവര്‍ക്ക് പൗരത്വമല്ല നല്‍കേണ്ടത്. അവര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ആവശ്യമെങ്കില്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. മതപീഡനത്തിന്റെ പേരിലല്ലാതെ ജോലിയാവശ്യത്തിന് രാജ്യത്തുവരുന്നവര്‍ക്ക് വേണമെങ്കില്‍ വര്‍ക് പെര്‍മിറ്റ് നല്‍കുന്നതിനുള്ള സംവിധാനമുണ്ടാക്കാം. രാജ്യത്തോടുള്ള കൂറിന്റെ അടിസ്ഥാനത്തില്‍ വരുന്നവരെയും തൊഴില്‍ തേടിവരുന്നവരെയും പൗരത്വ വിഷയത്തില്‍ രണ്ടായി കണക്കാക്കണം. മതപീഡനം അനുഭവിക്കുന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് നിയമ ഭേദഗതിയെന്നും വി.മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."