ഇന്ത്യ വീണു
ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍നിന്ന് ഇന്ത്യ പുറത്തായി. നെതര്‍ലന്‍ഡ് 2-1 ന് ഇന്ത്യയെ പരാജയപ്പെടുത്തി സെമിഫൈനലില്‍ കടന്നു. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. 12 ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയില്‍നിന്ന് ആകാശ്ദീപ് സിങാണ് ഇന്ത്യക്ക് ഗോള്‍ സമ്മാനിച്ചത്. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കേയാണ് നെതര്‍ലന്‍ഡിന്റെ സമനില ഗോള്‍ പിറന്നത്. തിയറി ബ്രിങ്ക്മാനാണ് സമനില ഗോള്‍ നേടിയത്.
50 ാംമിനുട്ടില്‍ വിങ്ക് വാന്‍ ഡെര്‍ ഗോള്‍ നേടി ഇന്ത്യയെ മടക്കി അയക്കുകയായിരുന്നു. ഗാലറിയില്‍നിന്ന് ലഭിച്ച മികച്ച പിന്തുണയുടെ കരുത്തില്‍ ഉജ്ജ്വലമായാണ് ഇന്ത്യ കളിച്ചത്. ശക്തമായ പോരാട്ടത്തിനൊടുവില്‍ ലോക ചാംപ്യന്മാരായ ഓറഞ്ച് പടക്ക് മുമ്പില്‍ നീലക്കുപ്പായക്കാര്‍ അടിയറവ് പറഞ്ഞു.
മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് ഫിനിഷിങിലെ പോരായ്മയാണ് തിരിച്ചടിയായത്. നാളെ നടക്കുന്ന സെമിയില്‍ നെതല്‍ലന്‍ഡ് ആസ്ത്രേലിയയെ നേരിടും.
മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1 എന്ന സ്കോറിന് ജര്‍മനിയെ തോല്‍പ്പിച്ച് ബെല്‍ജിയം സെമിയില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ മിന്നുന്ന പ്രകടനം നടത്തിയ ജര്‍മനിക്ക് ക്വാര്‍ട്ടറില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല. സെമിയില്‍ ഇംഗ്ലണ്ടണ്ടാണ് ബെല്‍ജിയത്തിന്റെ എതിരാളി. ആദ്യം ഗോള്‍ അടിച്ചത് ജര്‍മനിയാണെങ്കിലും കളിയില്‍ ആധിപത്യം സ്ഥാപിച്ച് ജയം പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ഒളിംപിക്സ് ചാംപ്യന്മാരായ അര്‍ജന്റീനയെ 2-3 ന് മറികടന്നാണ് ഇംഗ്ലണ്ടണ്ട് സെമിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."