മോദിക്ക് ആശ്വസിക്കാം; റാഫേലില്‍ അന്വേഷണമില്ല, ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിം കോടത്. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച മുഴുവന്‍ ഹരജികളും സുപ്രിം കോടതി തള്ളി. കരാര്‍ സംശയമില്ലെന്നു പറഞ്ഞ കോടതി കരാര്‍ റദ്ദ് ചെയ്യേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
തെരഞ്ഞെടുപ്പിലെ ക്ഷീണത്തിനിടെ മോദിക്കും ബി.ജെപിക്കും ആശ്വാസമാണ് ഈ വിധി. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരങ്ങളില്‍ റാഫേലിനെ ശക്തമായ ആയുധമാക്കിയ പ്രതിപക്ഷത്തിന് വിധി തിരിച്ചടിയാവും.
നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നടപിടകള്‍ ശരിവെക്കുന്ന രീതിയിലായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. വിലയില്‍ പരിശോധനയില്ല. വിലവിവരം താരതമ്യം ചെയ്യേണ്ടത് കോടതിയുടെ ജോലിയല്ല. സാമ്പത്തിക ലാഭമുണ്ടാക്കാന്‍ സഹായിച്ചു എന്ന് കണ്ടെത്തിയില്ല. ആര്‍ക്കെങ്കിലും അനുകൂലമായി കേന്ദ്രം പ്രവര്‍ത്തിച്ചതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
റാഫേല്‍ ഇടപാടില്‍ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണം ശക്തമായതോടെയാണ് സംഭവത്തില്‍ വ്യക്തമായ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയനേതാക്കളും സന്നദ്ധപ്രവര്‍ത്തകരും രംഗത്തെത്തിയത്. ഇടപാടിനെക്കുറിച്ച് കോടതി നിരീക്ഷണത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. അഭിഭാഷകരായ എം.എല്‍. ശര്‍മ്മ, വിനീത ഡാന്‍ഡെ, പ്രശാന്ത് ഭൂഷണ്‍ മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ആംആദ്മി നേതാവ് സഞ്ജയ് സിങ് എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇവരുടെ ഹരജിയില്‍ നവംബര്‍ 14 മുതല്‍ വാദംതുടങ്ങി.
ഇതിനിടെ റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പരസ്യമാക്കാനാകില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു. ആയുധ ഇടപാടുകളില്‍ തീരുമാനമെടുക്കേണ്ടത് കോടതിയുടെ ജോലിയല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ സുപ്രിംകോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന കേന്ദ്രം ഒടുവില്‍ ഇടപാടിലെ നടപടിക്രമങ്ങളും വിലവിവരങ്ങളും മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയിരുന്നു. ഇതിനുപിന്നാലെ യുദ്ധവിമാനങ്ങളെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയാന്‍ വ്യോമസേനയിലെ ഉന്നതഉദ്യോഗസ്ഥരെ സുപ്രിംകോടതി വിളിച്ചുവരുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."