"ഇന്ത്യ മരിക്കരുത് നമുക്ക് ജീവിക്കണം" സമസ്‌ത ഇസ്ലാമിക് സെന്റർ ദമാം പ്രതിഷേധ സംഗമം നടത്തി
ദമാം: സമസ്‌ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി സഊദിയിലുടനീളം മുപ്പത് സെന്ററുകളിൽ നടത്തുന്ന പ്രതിഷേധ സമ്മേളനങ്ങളുടെ ഭാഗമായി സമസ്‌ത ഇസ്ലാമിക് സെന്റർ ദമാം കമ്മിറ്റി "പൗരത്വ സംരക്ഷണ സംഗമം" സംഘടിപ്പിച്ചു. ദമാം പാരഗൺ ഹോട്ടലിൽ വെച്ച് നടന്ന സംഗമം സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്‌ല്യാർ ഉദ്ഘാടനം ചെയ്‌തു.
ഇന്ത്യ ഇത്രയും കാലം മറ്റു ജന സമൂഹങ്ങൾക്കിടയിൽ തല ഉയർത്തിനിന്നത് അതിന്റെ മഹത്തായ ഭരണഘടനയുടെയും മതേതര മൂല്യങ്ങളുടേയും പേരിലാണെന്നും ഇന്ത്യയെന്ന മഹത്തായ രാജ്യത്തെ പിറകോട്ടടിക്കുന്ന മതം നോക്കിയുള്ള പൗരത്വ നിർണ്ണയം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തെ ഏത് വിധേനയും ചെറുക്കാൻ സമസ്‌ത മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
.
സകരിയ ഫൈസി പന്തല്ലൂർ പ്രമേയ പ്രഭാഷണം നടത്തി. ദേശീയ വൈസ് പ്രസിഡന്റ് ബഷീർ ബാഖവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് ഖാദർ ചെങ്കള (കെ എം സി സി), ബിജു കല്ലു മല (ഒ ഐ സി സി), സൈനുദ്ദീൻ (നവോദയ), ഷാജി മതിലകം (നവയുഗം), അശ്‌റഫ് ആളത്ത് (ദമാം മീഡിയ ഫോറം ) പി ടി അലവി (ജീവൻ ടി.വി), സഊദി നാഷണൽ കമ്മറ്റി വർക്കിങ്ങ് സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി, ഫവാസ് ഹുദവി, എന്നിവർ ആശംസകൾ നേർന്നു.
മുസതഫ ദാരിമി പ്രാർത്ഥനകെ നേതൃത്വം നൽകി.
ഇബ്രാഹിം ഓമശേരി ,മനാഫ് ഹാജി, ബഷീർ പാങ്ങ്, മുഹമ്മദ് കുട്ടി കോഡൂർ, അബ്ദുറഹ്മാൻ പൂനൂർ, അബ്ദുനാസർ ദാരിമി എന്നിവർ പങ്കെടുത്തു. .അശ്‌റഫ് അശ്‌റഫി, മജീദ് മാസ്റ്റർ, മജീദ് വാഫി, അബു യാസീൻ, നാസർ വയനാട്, ഇസ്ഹാഖ് കോഡൂർ, നൂറുദ്ദീൻ, കരീം പഴുന്നാന, ജലീൽ ഹുദവി എന്നിവർ നേതൃത്വം നൽകി. എസ് ഐ സി ദമാം വർക്കിങ്ങ് സെക്രട്ടറി മൻസൂർ ഹുദവി കാസർഗോഡ് സ്വാഗതവും ജനറൽ സെക്രട്ടറി മാഹീൻ വിഴിഞ്ഞം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."