HOME
DETAILS

വരുമോ കുങ്കുമശോഭയണിഞ്ഞ സന്ധ്യകണക്കെ അവള്‍

  
backup
August 05 2017 | 19:08 PM

%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8b-%e0%b4%95%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b6%e0%b5%8b%e0%b4%ad%e0%b4%af%e0%b4%a3%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e

നീലക്കരിമ്പനകളുടെ നിഴലില്‍ മയങ്ങുന്ന നിളാതീരത്തിരുന്നു മഹാകവി പി. കുഞ്ഞിരാമന്‍നായര്‍ പാടിയ ഈരടികള്‍. ഇതെഴുതുന്ന കാലത്ത് അദ്ദേഹം കുങ്കുമത്തിന്റെ വ്യാപാരസാധ്യത കാണാതെപോയി. കുങ്കുമത്തിനും താമരയ്ക്കും വരുംകാല രാഷ്ട്രീയത്തില്‍ അധിക വിഭവസമാഹരണത്തില്‍ നിര്‍ണായകമായ പങ്കുണ്ടാകുമെന്ന് അദ്ദേഹം ഓര്‍ത്തുകാണുകയില്ല. 

എന്നാല്‍, കേരളത്തിലെ ബി.ജെ.പി അതു നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നത് എന്തു മാത്രം ആഹ്ലാദകരമാണ്. വാതില്‍പ്പഴുതിലൂടെ കുങ്കുമം വിതറുന്ന ത്രിസന്ധ്യപോലെയെന്നു പാടിയ ഒ.എന്‍.വി കുറുപ്പും കുങ്കുമപ്പൂവുകള്‍ പൂത്തു എന്റെ തങ്കക്കിനാവിന്‍ താഴ്‌വരയില്‍ എന്നു പാടിയ പി.ഭാസ്‌കരനും ഈ വലിയ സത്യം കാണാതെപോയി.
പശു വെറുമൊരു മൃഗമല്ലെന്നു നമ്മെ തെര്യപെടുത്തുമ്പോലെ താമര വെറുമൊരു പൂവല്ലെന്നു ബി.ജെ.പി നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. താമരക്കുമ്പിളല്ലോ മമഹൃദയം ഇതില്‍ താതാ നിന്‍ സംഗീതമധു ചൊരിയൂ എന്നു പി.ഭാസ്‌കരന്‍ മാഷ് പാടിയപ്പോഴെങ്കിലും അതിന്റെ കൂടെ താമരക്കുമ്പിളില്‍ കോടികള്‍ ചൊരിയൂ എന്നുകൂടി ചേര്‍ക്കാമായിരുന്നു.
രാജ്യം ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഒരു സമാന്തര സാമ്പത്തികവ്യവസ്ഥ കോടികളുടെ സഹായത്താല്‍ കെട്ടിപ്പടുക്കുന്ന മഹായജ്ഞത്തിലായിരുന്നു കേരളത്തിലെ ബി.ജെ.പി നേതാക്കള്‍. അതാണിപ്പോള്‍ ഏതാനും ശത്രുക്കള്‍ ചേര്‍ന്നു തകിടംമറിച്ചിരിക്കുന്നത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചപ്പോള്‍ കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ചാ നേതാക്കള്‍ സാഹോദരങ്ങള്‍ക്കൊപ്പം രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയോര്‍ത്തു വാവിട്ടു കരയുകയായിരുന്നു.
നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ മാറത്തു ചേര്‍ത്ത് അവര്‍ പൊട്ടിക്കരഞ്ഞു. പിന്നീട് നിയന്ത്രണം വീണ്ടെടുത്ത് ആത്മസംയമനത്തോടെ രണ്ടായിരത്തിന്റെ നോട്ടുകള്‍ സ്വന്തം വീട്ടിലിരുന്നു സ്വന്തം കമ്മട്ടത്തില്‍ അച്ചടിച്ചു ദേശത്തോടുള്ള പ്രതിബദ്ധത നിറവേറ്റി. അവരുടെ രാജ്യസ്‌നേഹം ആരും തിരിച്ചറിഞ്ഞില്ല. പ്രധാനമന്ത്രിയുടെ മെയ്ക് ഇന്ത്യ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെയാണു നടപ്പാക്കുക, കൂട്ടരേ. അധിക വിഭവസമാഹരണം എങ്ങനെയൊക്കെ നടത്താമെന്ന് ഇതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ബി.ജെ.പിയെ കണ്ടുപഠിക്കണം. സംസ്ഥാനത്ത് അധികാരമില്ലാഞ്ഞിട്ടുപോലും എത്ര തന്‍മയത്വമായിട്ടാണ് അവര്‍ വിവിധ മേഖലകളില്‍നിന്നു കോടികള്‍ വാരിപ്പുണര്‍ന്നത്.
ആര്‍.എസ് വിനോദ് ഈ മഹല്‍കൃത്യത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ്. ഇടയ്ക്കു പുറത്താക്കപ്പെടുകയും പിന്നെ തിരിച്ചെടുക്കപ്പെടുകയും വീണ്ടും പുറത്താക്കപ്പെടുകയും ചെയ്യുന്ന ബി.ജെ.പിയിലെ അസുലുഭ നേതാവാണ് അദ്ദേഹം. ബി.ജെ.പിയുടെ സാമ്പത്തികോപദേഷ്ടാവ് എന്ന തലത്തിലേയ്ക്ക് അദ്ദേഹത്തെ ഉയര്‍ത്തേണ്ടതായിരുന്നു. പ്രഗല്‍ഭരെ ആരും അംഗീകരിക്കില്ലല്ലോ. എസ്.ആര്‍ കോളേജ് ഉടമ ആര്‍. ഷാജിയില്‍നിന്നു വെറും അഞ്ചുകോടിയും തൊട്ടുകൂട്ടാന്‍ ആറ് ലക്ഷവുമാണ് അധികവിഭവ സമാഹരണത്തിനായി അദ്ദേഹം സമ്പാദിച്ചത്. അതു കോഴയായി ചിത്രീകരിക്കുകയായിരുന്നു.
സനാതനമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ബി.ജെ.പിയെ ഇങ്ങനെ അപമാനിക്കരുതായിരുന്നു. ദേശാഭിമാനംകൊണ്ടു പ്രോജ്വലിതമായ കരങ്ങളാലാണ് അദ്ദേഹം ഈ തുക രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി സ്വരൂപിച്ചത്. കുങ്കുമമല്ല വാതില്‍പഴുതിലൂടെ വിതറുന്നതെന്നും കോടികളാണെന്നും ഒ.എന്‍.വി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം തിരുത്തിപ്പാടുമായിരുന്നു. വരുമോ കുങ്കുമ ശോഭയണിഞ്ഞ സന്ധ്യകണക്കെയവള്‍ എന്നുപാടിയ പി.കുഞ്ഞിരാമന്‍ നായരും അഞ്ചുകോടികളുമായി വരുമോ കുങ്കുമശോഭയോടെ എന്നു പാടുമായിരുന്നു. അദ്ദേഹവും ഇപ്പോഴില്ല.
മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയിലൂടെ നടക്കണമെങ്കില്‍ ബി.ജെ.പിയുടെ ഔദാര്യം വേണമെന്ന് പറഞ്ഞ് ഇതിനിടെ ഒരു നേതാവ് നമ്മെ ദേശപ്രേമികളാക്കിയിരിക്കുന്നു. ഔദാര്യമാണല്ലോ മഹാമനസ്‌കതയുടെ അടയാളം. അതാണു പിണറായി വിജയന് ഡല്‍ഹിയിലെ തെരുവിലൂടെ നടക്കുവാന്‍ കനിഞ്ഞു നല്‍കിയിരിക്കുന്നത്. അല്ലായിരുന്നുവെങ്കില്‍ അദ്ദേഹവും ആര്‍. ഷാജിയെപ്പോലെ ഡല്‍ഹിയില്‍ നടക്കാന്‍ കോടികള്‍ കൊടുക്കേണ്ടി വരുമായിരുന്നില്ലേ ബി.ജെ.പിയുടെ അധികവിഭവ സമാഹരണ കലവറയിലേക്ക്.
ഇതിനിടെ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുവാ ആയിരം കോടിയുടെ മെഡിക്കല്‍ അഴിമതി ദേശീയതലത്തില്‍ നടന്നിട്ടുണ്ടെന്ന്. പ്രതിപക്ഷ നേതാവാണെന്നു കരുതി എന്തും പറയരുത്. ഗൂഗിള്‍ മാപ്പ്‌വച്ച് എവിടെയൊക്കെയാണ് അധിക സമാഹരണത്തിന് പഴുതുകള്‍ ഉള്ളതെന്നു കണ്ടുപിടിച്ച് അതു സ്വരൂപിക്കുവാന്‍ രാപ്പകല്‍ കഠിനാധ്വാനം ചെയ്യുന്ന ബി.ജെ.പി നേതാക്കളെ രമേശ് ചെന്നിത്തല അപമാനിക്കരുതായിരുന്നു. ദേശീയൈക്യത്തിനും രാജ്യസ്‌നേഹത്തിനും കോടികള്‍ അനിവാര്യമാണെന്ന് ഇനിയെന്നാണിവരൊക്കെ മനസിലാക്കുക.
മെഡിക്കല്‍ കൗണ്‍സിലിനെ മറികടന്നു ലോധകമ്മിറ്റിയില്‍നിന്ന് എങ്ങനെ കോടികള്‍ വലിച്ചെടുക്കാമെന്ന താന്ത്രിക് വിദ്യ ലോകത്തെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ അവര്‍. മന്ത്രം ജപിച്ചു ചൈനയെ ഓടിക്കാമെന്ന വിദ്യ അവര്‍ നമുക്കു പറഞ്ഞുതന്നില്ലേ. ഇങ്ങനെയാണ് രാജ്യത്തോടുള്ള പ്രതിബദ്ധത തീര്‍ക്കേണ്ടത്. രാജ്യത്തോടുള്ള സ്‌നേഹം വഴിഞ്ഞൊഴുകുന്നതുകൊണ്ടാണു ഭാരതത്തിന്റെ തന്നെ കറന്‍സികള്‍ കോടികളായി വാങ്ങുന്നത്. രാജ്യദ്രോഹികളായിരുന്നെങ്കില്‍ പാകിസ്താന്‍ കറന്‍സിയായിരുന്നില്ലേ വാങ്ങുക.
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. ഞാനതു നേടിയെടുക്കുകതന്നെ ചെയ്യുമെന്നു പറഞ്ഞ ബാലഗംഗാധരതിലകനു സ്‌നേഹപൂര്‍വം ഒരു തിരുത്തു കൊടുക്കാം. കോടികള്‍ നമ്മുടെ ജന്മാവകാശമാണ്. അതു മെഡിക്കല്‍ കോളജുകളിലൂടെയും ദേശീയ കൗണ്‍സില്‍ പിരിവിലൂടെയും ധനസമാഹരണത്തിലൂടെയും ഞങ്ങള്‍ നേടിയെടുക്കുകതന്നെ ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  17 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  17 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  17 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  17 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  17 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  17 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  17 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  17 days ago