HOME
DETAILS
MAL
മണ്ണു തിന്നല് വിവാദം: എസ്.പി ദീപക്കിനെതിരെ സി.പി.എം നടപടി; ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി
backup
December 25 2019 | 06:12 AM
തിരുവനന്തപുരം: ശിശുക്ഷേമസമിതി മുന്‍ ജനറല്‍ സെക്രട്ടറി എസ്.പി ദീപക്കിനെതിരെ സി.പി.എമ്മിന്റെ അച്ചടക്ക നടപടി. ദീപക്കിനെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്താന്‍ ജില്ലാകമ്മിറ്റി തീരുമാനമെടുത്തു. വിശപ്പ് കാരണം കുട്ടികള്‍ മണ്ണ് വാരി തിന്നു എന്ന ദീപക്കിന്റെ പ്രസ്താവന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
കേരളത്തില്‍ ഇത്തരത്തിലൊരു സംഭവം നടന്നുവെന്ന വാര്‍ത്ത അന്തര്‍ദേശീയ തലത്തിലും ചര്‍ച്ചയായി. ഇതോടെ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്ക്കാന് പാര്‍ട്ടി നിര്‍ദ്ദേശിക്കുകയും ദീപക് രാജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."