HOME
DETAILS

എച്ച് വണ്‍ എന്‍ വണ്‍: ജാഗ്രത പാലിക്കണം; പനിപ്പേടിയില്‍ അതിര്‍ത്തി പ്രദേശങ്ങള്‍

  
backup
December 14 2018 | 09:12 AM

%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d-2

പാലക്കാട്: സംസ്ഥാനത്ത് ജില്ലയില്‍ അടക്കമുള്ള വിവിധയിടങ്ങളില്‍ എച്ച്്1 എന്‍1 പനിബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി റീത്ത അറിയിച്ചു. ഇന്‍ഫ്‌ളുവെന്‍സ വൈറസ് കാരണം ഉണ്ടാകുന്ന എച്ച്1 എന്‍1 പനി വായുവഴിയാണ് പകരുന്നത്. തമിഴ്‌നാടിനോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് ജില്ലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്് ചെയ്തിരിക്കുന്നത്. ജോലി-പഠന സംബന്ധമായോ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കോ കോയമ്പത്തൂര്‍ അടക്കമുള്ള തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തവര്‍ ജലദോഷപ്പനിയോട് സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ യാതൊരു കാലതാമസവും വരുത്താതെ ചികിത്സ ഉറപ്പുവരുത്തേണ്ടതാണ്.
പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം, ശ്വാസംമുട്ടല്‍ എന്നിവയാണ് എച്ച് 1 എന്‍ 1 പനിയുടെ ലക്ഷണങ്ങള്‍. ജലദോഷപ്പനിയോട് സാമ്യമുള്ള പനിയോ മറ്റുരോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ സ്വയം ചികിത്സിക്കാതെ കൃത്യസമയത്ത് ഡോക്ടറുടെ സേവനം തേടുകയും ശരിയായ ചികിത്സ ഉറപ്പുവരുത്തുകയും വേണം. രോഗശമനത്തിന് ഇളം ചൂടുള്ളതും പോഷകഗുണമുള്ളതുമായ പാനീയങ്ങള്‍ (കഞ്ഞിവെള്ളം പോലെയുള്ളവ) ധാരാളമായി കുടിക്കണം.
പൂര്‍ണ വിശ്രമമെടുക്കാനും പോഷക സമൃദ്ധമായ ആഹാരം കഴിക്കാനും ശ്രദ്ധിക്കണം. പരമാവധി വീടുനുള്ളില്‍തന്നെ കഴിയുകയും സ്‌കൂള്‍, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും വേണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല ഉപയോഗിച്ച് മറക്കേണ്ടതാണ്. പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്ത സമ്മര്‍ദം ഉള്ളവരും ഗര്‍ഭിണികളും പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കരള്‍, വൃക്കരോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ നീണ്ടക്കാല രോഗമുള്ളവര്‍ ചെറിയ ജലദോഷമുണ്ടായാല്‍ പോലും ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. എച്ച് 1 എന്‍1 പനി എളുപ്പത്തില്‍ ചികിത്സിക്കാവുന്നതും പ്രത്യേക ലാബ് പരിശോധനകള്‍ ആവശ്യമില്ലാത്തതുമാണ്.  എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സയും ഒസല്‍ട്ടാമീര്‍ എന്ന ഔഷധം സ്വകാര്യ ആശുപത്രികള്‍, കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍, സ്വകാര്യ മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  5 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago