പശുവളര്‍ത്തലില്‍ ശ്രദ്ധേയനായി ആദിവാസി യുവാവ്
കാട്ടികുളം: അടിസ്ഥാന സൗകര്യം ഇല്ലാത്ത മാപ്ലകൊല്ലിയില്‍ പശുവളര്‍ത്തലില്‍ ശ്രദ്ധേയനായി ആദിവാസി യുവാവ്. പനവല്ലി മാപ്ലകൊല്ലിയിലെ ബിജുവാണ് പശു വളര്‍ത്തലില്‍ ശ്രദ്ധേയനാകുന്നത്. 10 വര്‍ഷം മുമ്പ് ഒരു കിടാരിയെ വളര്‍ത്താന്‍ വാങ്ങിയ ബിജുവിന് ഇന്ന് മൂന്ന് മൂന്ന് പശുക്കള്‍ സ്വന്തമായുണ്ട്. എന്നാല്‍ ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും വാഹനം എത്താനുള്ള ഗതാഗത സൗകര്യം പോലും മാപ്ലകൊല്ലിയില്‍ ഇല്ല. ഒരേക്കര്‍ ഭൂമിയുണ്ടെങ്കിലും പകുതിയും പ്രളയക്കെടുതിയില്‍ പുഴവെള്ളം കയറി മണല്‍തിട്ടയായ അവസ്ഥയാണ്. ബാക്കിയുള്ള കുറച്ച് ഭാഗത്ത് തീറ്റപ്പുല്‍കൃഷിയും ഇയാള്‍ ചെയ്യുന്നുണ്ട്. ഒരു ഭാഗം വലിയ പുഴയൊഴുകുന്നുണ്ട്. ഊട് വഴിമാത്രമാണ് പ്രദേശത്തുള്ളത്. സൊസൈറ്റിയില്‍ പാല്‍ എത്തിക്കണമെങ്കില്‍ രണ്ട് കിലോമീറ്റര്‍ വനം ചുറ്റണം. സ്വയം തൊഴില്‍ പദ്ധതിക്ക് ലക്ഷങ്ങള്‍ മുടക്കുന്ന ട്രൈബല്‍വകുപ്പിന്റെ ഒരു സഹായവും ബിജുവിന് ലഭിക്കുന്നില്ല. 11 പശുക്കളുണ്ടായിരുന്ന ബിജു വാടകയ്ക്ക് നടത്തിയ ഫാം നഷ്ടത്തിലായതോടെ എട്ടോളം പശുക്കളെ വിറ്റു. തുടര്‍ന്ന് മൂന്ന് പശുക്കളാണ് നിലവിലുള്ളത്. മറ്റ് സഹായങ്ങള്‍ ലഭിക്കുകയാണങ്കില്‍ നല്ലൊരും തൊഴുത്തും കുറച്ച് പശുക്കളേയും വാങ്ങാന്‍ ആഗ്രഹമുണ്ടെന്ന് ബിജു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."