HOME
DETAILS

റാഫേല്‍: ഉത്തരവില്‍ വന്‍ പിഴവ്; സി.എ.ജിയുടെ ഇല്ലാത്ത റിപ്പോര്‍ട്ടിനെ കുറിച്ച് പരാമര്‍ശം

  
backup
December 14, 2018 | 2:24 PM

serious-error-in-rafale-verdict


ന്യൂഡല്‍ഹി: റാഫേല്‍ ഇടപാട് സംബന്ധിച്ച ഹരജികള്‍ തള്ളി സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഗുരുതരമായ തെറ്റ്. 29 പേജ് വരുന്ന ചീഫ ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് എഴുതിയ ഉത്തരവിലെ 21ാം പേജിലാണ് തെറ്റുകള്‍ കടന്നുകൂടിയത്. ഈ പേജിലെ ആദ്യ ഖണ്ഡികയില്‍ പറയുന്നത് ഇങ്ങിനെ. 'പ്രതിരോധ ഇടപാടുകളുടെ രഹസ്യങ്ങള്‍ സൂക്ഷിക്കേണ്ടതുള്ളതിനാല്‍ വിമാനങ്ങളുടെ വിലയുള്‍പ്പെടെയുള്ള വിവരങ്ങള്‍ പാര്‍ലമെന്റിനെ പോലും അറിയിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍, വിമാനവിലയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് (സി.എ.ജി) പരിശോധിക്കാന്‍ നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം സി.എ.ജി തയ്യാറാക്കിയ റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) പരിശോധിച്ചതാണ്'.

എന്നാല്‍, സി.എ.ജി അങ്ങിനെയൊരു റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാവ് മല്ലിക്കാര്‍ജ്ജുന്‍ ഖാര്‍ഗെ അധ്യക്ഷനായ പി.എ.സിക്കു നല്‍കിയിട്ടില്ലെന്നതാണ് വസ്തുത. തന്നെയുമല്ല, ഇടപാട് സംബന്ധിച്ച് സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. ഇക്കാര്യം ഇന്നലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തിയ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത്തരത്തിലൊരു റിപ്പോര്‍ട്ടില്ലെന്ന് ഹരജിക്കാരായ പ്രശാന്ത് ഭൂഷണും അരുണ്‍ഷൂരിയും യശ്വന്ത് സിന്‍ഹയും വ്യക്തമാക്കി.

അതേസമയം വിഷയത്തില്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിച്ച രാഹുല്‍ഗാന്ധി, കാവല്‍ക്കാരന്‍ കള്ളനാണെന്നും റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റിലയന്‍സ് മേധാവി അനില്‍ അംബാനിയും കുടുങ്ങുമെന്നും പറഞ്ഞു. മോദി മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ ഭയക്കുകയാണ്. അംബാനിക്കുവേണ്ടി മോദി കളവ് നടത്തി. എന്തിനാണ് യാതൊരു മുന്‍ പരിചയവുമില്ലാത്ത അംബാനിയുടെ കമ്പനിക്കു വേണ്ടി 30,000 കോടിയുടെ കരാര്‍ നല്‍കിയത്? മോദി പറഞ്ഞിട്ടാണ് റിലയന്‍സിന് കരാര്‍ നല്‍കിയതെന്ന് ഫ്രഞ്ച് പ്രസിഡന്റ് മുന്‍ പറയുന്നു. റാഫേല്‍ ഇടപാട് സംബന്ധിച്ച് സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെന്നും അങ്ങിനെയൊരു റിപ്പോര്‍ട്ട് പി.എ.സി കണ്ടിട്ടില്ലെന്നും പറഞ്ഞ രാഹുല്‍, ഇടപാടിനെക്കുറിച്ച് ജെ.പി.സി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഫ്രഞ്ച് പാര്‍ലമെന്റിലാണോയെന്നും അദ്ദേഹം ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  7 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  7 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  7 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  7 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  7 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  7 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  7 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  7 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  7 days ago


No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  7 days ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  7 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  7 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  7 days ago