പ്രളയക്കെടുതി: സമസ്ത പുനരധിവാസ പദ്ധതി ഫണ്ട് വിതരണോദ്ഘാടനം നാളെ
ചേളാരി: 2018 ഓഗസ്റ്റില്‍ സംസ്ഥാനത്തെ നടുക്കിയ പ്രളയത്തിനും ഉരുള്‍പൊട്ടലിനും ഇരയായവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്റസകളും മറ്റും പുനഃസ്ഥാപിക്കുന്നതിനുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതി ഫണ്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്, ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്, ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്, സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംബന്ധിക്കും.
പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്ക് ഉദ്ഘാടന വേളയിലും തുടര്‍ന്ന് ജില്ലാതലത്തില്‍ റെയ്ഞ്ച് കേന്ദ്രങ്ങളില്‍വച്ചും ഫണ്ട് വിതരണം ചെയ്യും. വിവിധ പ്രദേശങ്ങളില്‍ ദുരന്തത്തിനിരയായവര്‍ക്ക് സമസ്ത നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിനു പുറമെയാണ് ദുരിതബാധിതര്‍ക്ക് സമസ്ത സഹായം വിതരണം ചെയ്യുന്നത്.
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച 105 മുഫത്തിശുമാര് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."