HOME
DETAILS
MAL
ദേശീയ പാതയിലെ അറ്റകുറ്റപ്പണി; അമ്പലപ്പുഴ ജങ്ഷനിലെ കുഴിയടക്കാതെ അധികൃതര്‍
backup
August 09 2016 | 18:08 PM
അമ്പലപ്പുഴ: ദേശീയ പാത അറ്റകുറ്റപ്പണിയില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതായി ആക്ഷേപം. ടാറിംഗ് നടത്തുന്ന ഭാഗങ്ങളിലെ ചില കുഴികള്‍ അതേ പടി തന്നെ നിലനിര്‍ത്തുകയാണ്. എന്നാല്‍ നാട്ടുകാര്‍ ഇത്തരം കുഴികള്‍ ചൂണ്ടി കാണിച്ചിട്ടും അടയ്ക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല. കരാറുകാരുടെ ഒത്തുകളിയെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം അമ്പലപ്പുഴ കച്ചേരി മുക്ക് ജങ്ഷനില്‍ വലിയ കുഴികള്‍ ടാര്‍ ചെയ്യാതെ ഉപേക്ഷിച്ചത് പ്രതിഷേധത്തിനിടയാക്കി. കെ.എസ്.ആര്.ടി.സി ബസ്റ്റാന്ിന് തൊട്ടടുത്ത കുഴി ശ്രദ്ധയില്‍പെടുത്തിയിട്ടും അടയ്ക്കാന്‍ കരാറുകാര്‍ തയ്യാറായില്ല. ഈ കുഴി തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നാണ് ഇവരുടെ ഭാഷ്യം. റോഡിനോട് ചേര്‍ന്നുള്ള ഈ കുഴിയില്‍ നിരവധി വാഹനങ്ങളാണ് വീഴുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."