ആലപ്പുഴക്കാര്‍ വള്ളം കളിയുടെ വീറുംവാശിയും നെഞ്ചേറ്റുന്നവര്‍: വിനയന്‍
ആലപ്പുഴ: ആലപ്പുഴക്കാര്‍ വള്ളംകളിയിലെ ആവേശവും വീറും ജീവിതത്തിലും കൊണ്ടുനടക്കുന്നവരാണെന്ന് ചലച്ചിത്ര സംവിധായകന്‍ വിനയന്‍ പറഞ്ഞു. 64ാമത് വള്ളംകളിക്ക് മുന്നോടിയായി കള്‍ച്ചറല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ നഗരചത്വരത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വള്ളം കളി പോലെതന്നെ വീറും വാശിയും നിറഞ്ഞതാണ് ആലപ്പുഴയുടെ ജീവിതമെന്നും ആലപ്പുഴയില്‍ ജനിച്ചുവളര്‍ന്നതിനാലാണ് തനിക്ക് പല പ്രതിസന്ധികളെയും നേരിടാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജന്മ സിദ്ധമായ ആ ആവേശമാണ് ആലപ്പുഴക്കാര്‍ക്ക് നെഹ്‌റുട്രോഫിയുടെ കാര്യത്തളലുമുള്ളതെന്ന് വിനയന്‍ പറഞ്ഞു.
ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ആധ്യക്ഷ്യം വഹിച്ചു. വൈസ് ചെയര്‍മാന്‍ ബീനകൊച്ചുബാവ, നഗരസഭാംഗം ഡി.ലക്ഷ്മണന്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ അഡ്വ.ജി.മനോജ്കുമാര്‍, മെഹബൂബ്, മോളി ജേക്കബ്, ഷോളി സിദ്ധകുമാര്‍, നഗരസഭാംഗം എ.എം.നൗഫല്‍,
ആര്‍.ഹരി, കെ.ജെ.പ്രവീണ്‍, ജോസ് ചെല്ലപ്പന്‍, ബിന്ദുതോമസ്, വിവിധ കമ്മറ്റിയംഗങ്ങളായ എ.എന്‍.പുരം ശിവക ക.നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."