അരുവിക്കര കുപ്പിവെള്ള പ്ലാന്റ് സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ രഹസ്യ നീക്കം
നെടുമങ്ങാട്: ഏറെ കൊട്ടിഘോഷിച്ചു കൊണ്ട് വന്ന കുപ്പി വെള്ള പ്ലാന്റ് ചുവപ്പുനാടയില്‍. കുപ്പിവെള്ള കമ്പനികളുടെ ചൂഷണത്തില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഉപയോഗ പ്രഥമായ നിലയിലാണ് കുപ്പി വെള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വന്നത്.
മിതമായ നിരക്കില്‍ ഉപഭോക്താക്കളില്‍ കുപ്പിവെള്ളം എത്തിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.എന്നാല്‍ പ്ലാന്റ് സ്വകാര്യ കുപ്പിവെള്ള കമ്പനിക്ക് നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ രഹസ്യ നീക്കം നടക്കുന്നതായാണ് വിവരം.
ഇങ്ങനെ സ്വാകാര്യ കമ്പനി ഏറ്റെടുത്താല്‍ സര്‍ക്കാര്‍ പറഞ്ഞ കുറഞ്ഞ വിലയില്‍ കുപ്പി വെള്ളം ഉപഭോക്താക്കളില്‍ എത്തുകയില്ല. മറിച്ചു സര്‍ക്കാര്‍ ലേബലില്‍ സ്വകാര്യ കമ്പനിക്ക് കുറഞ്ഞ ചിലവില്‍ ഉല്‍പാദിപ്പിച്ചു നിലവിലെ മറ്റു കമ്പനികളുടെ കുപ്പി വെള്ളത്തിന്റെ വിലക്ക് വിപണിയിലെത്തിക്കാം. ഇത് വഴി വന്‍തുക സ്വകാര്യ കമ്പനിലാഭം നേടുമെന്നുള്ളതും സര്‍ക്കാരിന് പദ്ധതി നഷ്ടമാകുകയും ചെയ്യും. പദ്ധതിക്കായി അരുവിക്കര ജല സംഭരണിക്ക് സമീപം സ്ഥലം കണ്ടെത്തുകയും പ്ലാന്റ് നിര്‍മാണം ആരംഭിക്കുകയും ചെയ്തു.
പദ്ധതി പ്രഖ്യാപനവും പ്ലാന്റ് നിര്‍മാണവും കഴിഞ്ഞിട്ടും കുപ്പിവെള്ള നിര്‍മാണം മാത്രം നടന്നില്ല. കുപ്പിവെള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം സ്വകാര്യ കുപ്പിവെള്ള കമ്പനിക്ക് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം വൈകിപ്പിക്കുന്നതെന്ന ആക്ഷേപമുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി.
അരുവിക്കര ജലസംഭരണിക്ക് സമീപമുള്ള വാട്ടര്‍ അതോറിറ്റിയുടെ ഡിവിഷന്‍ ഓഫിസ് കാമ്പൗണ്ടിലാണ് കുപ്പിവെള്ള പ്ലാന്റ് സ്ഥാപിച്ചത്. പ്രതിമാസം നാലര ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം വിതരണം നടത്താനായിരുന്നു ലക്ഷ്യം. ആയിരക്കണക്കിന് ഉപഭേക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ശുദ്ധമായ കുടിവെള്ളം ലഭിക്കുകയും ചെയ്യും.
അടിയന്തിരമായി കുപ്പിവെള്ള പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അരുവിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.വിജയന്‍ നായര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."