അലീഗഢിലെ പതിനായിരം വിദ്യാര്‍ഥികളെ കേസില്‍ കുരുക്കി പൊലിസ്, കേസെടുത്ത് ഭയപ്പെടുത്തേണ്ടെന്ന് വിദ്യാര്‍ഥികള്‍
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത അലീഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ നിശബ്ദരാക്കാന്‍ പൊലിസ്. സര്‍വകലാശാലയില്‍ നിന്നുള്ള 10,000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്താണ് പൊലിസിന്റെ പ്രതികാര നടപടി. ഡിസംബര്‍ 15ന് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ കേസെടുത്തു ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് പ്രതിഷേധത്തിനു നേതൃത്വം നല്‍കിയവര്‍ അറിയിച്ചു. സമരം ലക്ഷ്യം കാണുംവരേ തുടരുമെന്നും അവര്‍ അറിയിച്ചു.
പൗരത്വഭേദഗതി നിയമത്തിനെതിരേ ജാമിഅ വിദ്യാര്‍ഥികള്‍ തുടരുന്ന സമരം വീണ്ടും ശക്തമാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് പൊലിസ് നടപടി എന്നതും ശ്രദ്ധേയമാണ്.
അടുത്ത മാസം 12ന് ദില്ലി രാംലീലാ മൈതാനിയില്‍ രണ്ട് ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ സംഗമത്തിന് ഒരുങ്ങുകയാണ് ജാമിഅയിലെ വിദ്യാര്‍ഥി സമരസമിതി. വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഇന്ന് പതിനെട്ടു ദിവസം പിന്നിടുകയാണ്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കുനേരേ പൊലിസ് തുടരുന്ന മര്‍ദനമുറകളില്‍ നിന്ന് തെല്ലും സമരക്കാര്‍ പിറകോട്ടുപോയിട്ടില്ല. മാത്രമല്ല കൂടുതല്‍ ആവേശത്തോടെയാണ് അവര്‍ പോര്‍മുഖത്തേക്ക് കുതിക്കുന്നത്.
ഈ സാഹചര്യത്തിലാണ് പൊലിസ് അതിക്രമത്തിനിരയായ ഡല്‍ഹിയിലെ ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യാദാര്‍ഢ്യവുമായായെത്തിയ അലീഗഢിലെ വിദ്യാര്‍ഥികളെ കേസുകാട്ടി പിന്തിരിപ്പിക്കാന്‍ സര്‍ക്കാറിന്റെ ശ്രമം. ഇതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."