ആനകള്‍ക്ക് സുഖചികിത്സ: മേട്ടുപാളയം തേക്കംപട്ടിയില്‍ ക്യാംപിന് തുടക്കം
ഗൂഡല്ലൂര്‍: മേട്ടുപാളയം തേക്കംപട്ടിയില്‍ ആനകളുടെ സുഖചികിത്സാക്യാംപിന് തുടക്കമായി.
രാവിലെ എട്ടിന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ എസ്.പി വേലുമണി, രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. തേക്കംപട്ടിയില്‍ ആറാമത്തെ ക്യാംപാണ് ഇത്തവണത്തേത്. തമിഴ്‌നാട് എച്ച്.ആര്‍ ആന്‍ഡ് സി.ഇ, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ ഭവാനി പുഴയോട് ചേര്‍ന്നാണ് ക്യാംപ്. 30 നാട്ടാനകള്‍ക്ക് 48 ദിവസത്തെ ചികിത്സയാണ് നല്‍കുന്നത്. കാട്ടാനശല്യം തടയുന്നതിന് ക്യാംപിനു ചുറ്റും സോളാര്‍ വേലിയും ആറു സ്ഥലങ്ങളില്‍ ഗോപുരങ്ങളും നിരവധി സ്ഥലങ്ങളില്‍ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. 2003ലാണ് തമിഴ്‌നാട്ടില്‍ നാട്ടാനകളുടെ സുഖചികിത്സാക്യാംപ് ആരംഭിച്ചത്. മുതുമലയില്‍ നടത്തിവന്നിരുന്ന ക്യാംപ് അസൗകര്യം മൂലം തേക്കംപട്ടിക്കു മാറ്റുകയായിരുന്നു. വിദഗ്ധരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ചികിത്സ നടത്തുന്നത്. ചോളം, ചോറ്, കരിമ്പ്, പയറ്, വെല്ലം, ഉപ്പ്, മുത്താറി, ഇലകള്‍, മുള തുടങ്ങിയവ ചികിത്സാകാലത്ത് ആനകള്‍ക്ക് ഭക്ഷണമായി നല്‍കും. ഔഷധങ്ങള്‍ പുറമേയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."