പൗരത്വ ഭേദഗതി: കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സംഘടനകൾ സംയുക്ത പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുന്നു
ദമാം: ലോകത്തെങ്ങുമുള്ള എല്ലാ സംസ്ക്കാരങ്ങളെയും എന്നും തുറന്ന മനസ്സോടെ സ്വാഗതം ചെയ്‌തു സ്വാംശീകരിച്ച ഭാരത സംസ്ക്കാരത്തിന് കളങ്കമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിയ്ക്കണമെന്നും, ദേശീയ പൌരത്വ രജിസ്‌റ്റർ നടപ്പാക്കരുതെന്നും എക്സ്പാട്രിയെറ്റ് ജോയിന്റ് ഫോറം വിളിച്ചു ചേര്‍ത്ത കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ആലിക്കുട്ടി ഒളവട്ടൂരിന്റെ അദ്ധ്യക്ഷതയില്‍, ബദര്‍ അല്‍റാബി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ മുഖ്യധാര രാഷ്ട്രീയ സംഘടനകളും, സാമൂഹ്യ, സാംസ്ക്കാരിക, കലാ, കായിക മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന വിവിധ സംഘടനകളും, പ്രാദേശിക കൂട്ടായ്‌മകളും ഉള്‍പ്പെടെ നാല്‍പ്പതോളം സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനായി എല്ലാ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി സംഘാടക സമിതിയ്ക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു. പവനന്‍ മൂലയ്ക്കല്‍ വിഷയാവതരണം നടത്തി. ബെൻസി മോഹൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. പി.എം.നജീബ് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എ.വാഹിദ് കാര്യറ ചര്‍ച്ചകളുടെ ക്രോഡീകരണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹമീദ്, ടി.പി.എം ഫസല്‍, ഷാജി മതിലകം, റഷീദ് ഉമ്മര്‍, ഷബീര്‍ ചാത്തമംഗലം, അഷറഫ് ആളത്ത്, മുഹമ്മദ് അലി, സി. അബ്ദുള്‍ ഹമീദ്, അസ്ക്കര്‍, അഷറഫ് നെയ്തല്ലൂര്‍, സമദ്, ബഹാവുദ്ധീന്‍ നദ്‌വി, നജീബ് എരഞ്ഞിക്കല്‍, അര്‍ഷദ്, ഹനീഫ അറബി, ഹസ്‌കർ, അബ്‌ദുൽ സത്താര്‍, അമീര്‍ അലി, ഖിദിര്‍ മുഹമ്മദ്, അബ്‌ദുൽ മജീദ്, ഹുസ്സൈൻ, മുജീബ് പോപ്പി, ഇദരീസ് സലാഹി, അബ്‌ദുൽ മജീദ് കൊടുവള്ളി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് കുട്ടി കോഡൂര്‍, ഹനീഫ് റാവുത്തര്‍, ഉണ്ണി പൂചെടിയല്‍, റഫീക്ക് കൂട്ടിലങ്ങാടി, മാമു നിസാര്‍, സാജന്‍ കണിയാപുരം,പവനന്‍ മൂലക്കല്‍, ഇ.എം.കബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബിജു കല്ലുമല സ്വാഗതവും ഇ.എം.കബീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."