HOME
DETAILS
MAL
വിഘടനവാദികള്‍ക്ക് ഹവാല പണം; അസ് ലം വാനി അറസ്റ്റില്‍
backup
August 06 2017 | 15:08 PM
ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിഘടനവാദികള്‍ക്ക് ഹവാല പണിമെത്തിച്ചെന്ന കേസില്‍ വിഘടനവാദീ നേതാവ് ഷബീര്‍ ഷായുമായി അടുത്ത ബന്ധമുള്ള അസ്ലം വാനിയെ പൊലിസ് അറസ്റ്റ് ചെയ്തു. 12 വര്‍ഷം മുന്‍പുള്ള കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കശ്മിര് വിഘടനവാദി നേതാവായ ഷബീര്‍ ഷായുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നിരവധി തവണ വാനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇദ്ദേഹം ഹാജരാവാത്തതിനെ തുടര്‍ന്ന് ഡല്‍ഹി കോടതി പുറപ്പടുവിച്ച ജാമ്യമില്ലാ വാറന്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞ ജൂലൈ 25ന് ശ്രീനഗറില്‍ അറസ്റ്റിലായ ഷായോടൊപ്പം വാനിയെ ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."