HOME
DETAILS

ഉന്നതോദ്യോഗസ്ഥര്‍ 'പൊത്തി'ലൊളിച്ചെന്നു പൊലിസുകാര്‍

  
backup
August 09 2016 | 19:08 PM

%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4



കൊല്ലം: ഹെല്‍മെറ്റ് പരിശോധനക്കിടെ യാത്രക്കാരനെ വയര്‍ലെസ്‌സെറ്റു കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡു ചെയ്യപ്പെട്ട പൊലിസുകാരന്‍ തന്റെ നിലപാട് വ്യക്തമാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു.
തന്റെ സങ്കടം ആരും കേള്‍ക്കാതിരുന്ന സാഹചര്യത്തിലിട്ട മാഷ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ: കഴിഞ്ഞ അഞ്ചാം തീയതി വൈകിട്ട് മുതല്‍ ഇന്ന് ഉച്ചവരെ നിലക്കാതെ ചിലച്ചുകൊണ്ടിരുന്ന ഈ യന്ത്രത്തിന് താല്‍ക്കാലികമായെങ്കിലും വിശ്രമം ലഭിച്ചത് ഇന്നാണ്. അരികില്‍നിന്നും അകലെനിന്നും വിളിച്ചവരെല്ലാം ഒരേസ്വരത്തില്‍ പറഞ്ഞത് ഒന്നുമാത്രം, നിന്നില്‍ ഒരിക്കലും ഇത്തരമൊരു പ്രവൃത്തി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന്. എന്താണ് സംഭവിച്ചത് എന്ന് വിശദീകരിച്ചപ്പോള്‍ എന്റെ കൂട്ടുകാര്‍ക്ക് സത്യമെന്താണെന്ന് മനസ്സിലായി. ഞാനവര്‍ക്ക് ഒരിക്കലും പൊലീസുകാരനായ കൂട്ടുകാരനല്ല, കൂട്ടുകാനായ പൊലീസുകാരനാണ്. ഒരുവന്റെ തല തല്ലിപ്പൊളിച്ച് നൂറ് രൂപ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് മുതല്‍കൂട്ടാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍. ഒരു കുഞ്ഞുമായി വരുന്നവനെ ലോറിയുടെ മറവില്‍ നിന്നും ചാടിവീണ് പിടിച്ചാല്‍ കിട്ടുന്ന നൂറ് രൂപയുടെ പകുതി പോയിട്ട് ഒരു ചില്ലിക്കാശ് എനിക്കൊ എനിക്കൊപ്പമുള്ള ഓഫീസര്‍ക്കൊ കിട്ടാന്‍ പോകുന്നില്ല. പ്രത്യേകിച്ച് ഒരവാര്‍ഡും ലഭിക്കുകയുമില്ല. ഒരു ജോലി ചെയ്യുന്നെങ്കില്‍ അത് എറ്റവും ഭംഗിയായി ചെയ്യുക അല്ലെങ്കില്‍ അത് ചെയ്യാതിരിക്കുക എന്നതാണ് എനിക്കിഷ്ടം. സത്യമെന്താണെന്ന് ഞാനിപ്പോള്‍ പറയുന്നില്ല, എത്രമൂടി വച്ചാലും ഒരിക്കലത് പുറത്ത് വരികതന്നെ ചെയ്യും. അതുവരെ പത്രങ്ങളും ചാനലുകളും മനുഷ്യാവകാശക്കാരും കംപ്ലയിന്റ് അഥോറിറ്റിക്കാരും അത് ചികഞ്ഞുകൊണ്ടിരിക്കട്ടെ. ഞാന്‍ പത്രം നിര്‍ത്തുന്നില്ല. ചോറ് പൊതിഞ്ഞ് കൊണ്ട് പോകാന്‍ എനിക്കത് ആവശ്യമാണ്. പിന്നെ പത്രക്കാരന്‍ എന്റെ പ്രിയപ്പെട്ട കൂട്ടൂകാരനാണ്. അഞ്ചാം തീയതി വൈകിട്ട് യാത്രക്കാരന്റെ തല തല്ലിപ്പൊളിച്ച പൊലീസുകാരന്റെ പേരായി എന്റെ പേരെഴുതിക്കാട്ടുമ്പോള്‍ എനിക്കെന്തൊ അപകടം സംഭവിച്ചെന്ന് തിരിച്ചറിഞ്ഞ എന്റെ മകള്‍ക്ക് പിന്നെന്നോട് സംസാരിക്കാനായില്ല. കരച്ചിലിനൊടുവില്‍ അച്ഛനിന്ന് വരുമൊ എന്ന് മാത്രം അവള്‍ ചോദിച്ചു.
ഓരോ ദിവസവും ജോലിക്കായി പോകമ്പോഴും തിരികെ വരുമ്പോഴും എന്റെ വണ്ടിയുടെ വേഗത ഒരിക്കലും കൂടിപ്പോകാതിരിക്കാന്‍ അതിന്റെ വേഗമാപിനികള്‍ക്കുള്ളില്‍ കുഞ്ഞിക്കണ്ണുകളുള്ള ഒരു കുറുമ്പ്കാരിയൂടെ ചിത്രം പതിച്ച് വച്ച ഒരാളാണ് ഞാന്‍. ജനാലകളില്ലാത്ത ഒറ്റമുറിക്കുടിലില്‍ എന്റെ മാലാഖക്കുരുന്ന് എന്നെ കാത്തിരിപ്പുണ്ടെന്ന് മറ്റാരെക്കാള്‍ എനിക്കറിയാം. ഞാനും ഒരച്ഛനാണ,് അതിലുപരി ഒരു മനുഷ്യനാണ്. സങ്കടം വന്നാല്‍ കരയുകയും സന്തോഷം വന്നാല്‍ ചിരിക്കുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യന്‍. അതു കഴിഞ്ഞേ പൊലീസുകാരനാവുന്നുള്ളു. എന്നെ മറ്റാരെക്കാള്‍ തിരിച്ചറിയുന്ന എനിക്കൊപ്പം നിന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് സ്‌നേഹപൂര്‍വ്വം ഞാന്‍. ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ഓഫീസര്‍മാര്‍ക്കെതിരെ പൊലിസ് അസോസിയേഷനുള്ളില്‍ അമര്‍ഷമുയര്‍ന്നിട്ടുണ്ട്. വയര്‍ലെസ്‌സെറ്റു കൊണ്ടു തലക്കടിച്ചതല്ലെന്നും വേഗതയില്‍ വന്ന യുവാവിനെ തടഞ്ഞപ്പോള്‍ കൊണ്ടതാണെന്നാണ് മാഷ് ദാസ് വിശദീകരിച്ചതെന്നു പൊലിസുകാര്‍ പറയുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ പൊലിസുകാരന്റെ ഭാഗം കേള്‍ക്കാന്‍പോലും തയ്യാറാകാതെ ട്രാഫിക് സി.ഐ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പൊത്തിലൊളിച്ചെന്നും പൊലിസുകാര്‍ പറയുന്നു. ഇതിനിടെ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലിസ് അസോസിയേഷന്‍ നടത്തിയ നീക്കം വി.എം സുധീരന്റെ ആശുപത്രി സന്ദര്‍ശനത്തോടെ തകിടംമറിയുകയും ചെയ്തു.















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago