മുസ്‌ലിം ശാക്തീകരണത്തിന് വിദ്യാഭ്യാസം അനിവാര്യം: അബ്ദുല്‍ ഹക്കീംഫൈസി ആദൃശ്ശേരി
ജിദ്ദ: മുസ്‌ലിംകളുടെ ശാക്തീകരണത്തിന് മത ഭൗതിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് വളാഞ്ചേരി മര്‍കസ് വാഫി കോളേജ് പ്രിന്‍സിപ്പലും സി.ഐ.സി കോ-ഓഡിനേറ്ററുമായ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി പറഞ്ഞു. വളാഞ്ചേരി മര്‍കസ് തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ വാഫി വഫിയ്യ കോഴ്‌സുകള്‍ ഈ രംഗത് വലിയവിജയമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം വേള്‍ഡ് ലീഗിന്റെ ആഭിമുഖ്യത്തില്‍ മക്കയില്‍ നടന്ന അന്താരാഷ്ട്ര ഇസ്‌ലാമികസമ്മേളനത്തില്‍ പങ്കെടുത്ത അദ്ദേഹം വാഫി വഫിയ്യ ജിദ്ദ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. മതഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച വാഫി വഫിയ്യ കോഴ്‌സുകള്‍ ലോകത്ത് തന്നെ തുല്യതയില്ലാത്തതാണെന്നു വിദേശപണ്ഡിതന്മാര്‍ പോലും അംഗീകരിച്ചതാണെന്നും വിദ്യാഭ്യാസ രംഗത്ത് കാലോചിത പരിഷകരണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വളാഞ്ചേരി മര്‍കസ് നടത്തുന്ന വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ മര്‍കസ് സ്ഥാപകന്‍ കെ.കെ ഹസ്രത്തിന്റെ ദര്‍ശനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിദ്ദ ഇസ്‌ലാമിക സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍അധ്യക്ഷത വഹിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി ഊരകം, അലി മൗലവി നാട്ടുകല്‍, അബ്ദുല്‍ ഹാഫിദ് വാഫി, എന്‍.പി അബൂബക്കര്‍ ഹാജി, സാലിം അമ്മിനിക്കാട് , ഇര്‍ഷാദ് വാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
നാസര്‍ കാടാമ്പുഴ സ്വാഗതവും ഷഫീഖ് വാഫി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."