HOME
DETAILS

ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

  
backup
August 09 2016 | 19:08 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

ന്യൂഡല്‍ഹി: ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന മോട്ടോര്‍വഹിക്കിള്‍ ഭേദഗതി ബില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്‍ നേരത്തെ വിതരണം ചെയ്യാത്തതില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടെയാണ് ബില്‍ അവതരിപ്പിച്ചത്. തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ സ്പീക്കര്‍ സുമിത്രാ മഹാജനോട് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അത് തള്ളി. തുടര്‍ന്ന് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുകയായിരുന്നു. ബില്ലിലുള്ള ചര്‍ച്ച പിന്നീട് നടക്കും.

റോഡ് സുരക്ഷ തന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും അത് എല്ലാവരുടെയും ചുമതലയാണെന്നും ഗഡ്കരി പറഞ്ഞു. ബില്‍ ലോക്‌സഭ പെട്ടെന്നു തന്നെ പാസാക്കണമെന്നും ഈ സമ്മേളനത്തില്‍ തന്നെ ഇത് രാജ്യസഭയിലും അവതരിപ്പിക്കേണ്ടതുണ്ടെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ചയാണ് മഴക്കാല സമ്മേളനം അവസാനിക്കുന്നത്. അംഗങ്ങളുടെ എല്ലാവരുടെയും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ താന്‍ തയ്യാറാണെന്ന് ഗഡ്്കരി പറഞ്ഞു. ബില്‍ പാസാകുന്നത് വൈകിയാല്‍ അത്രയും കൂടുതല്‍ ആളുകള്‍ റോഡില്‍ മരിക്കുമെന്നും ഗഡ്കരി പറഞ്ഞു. ബില്‍ പാസാക്കുന്നതിനു മുന്‍പ് ചര്‍ച്ച ആവശ്യമാണെന്നും അതിനാല്‍ ഇത് പാര്‍ലമെന്ററി കമ്മിറ്റിയ്ക്ക് വിടണമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുര്‍ ഖാര്‍ഗെ പറഞ്ഞു. ബില്‍ അവതരിപ്പിക്കുന്നതിന് രണ്ടു ദിവസം മുമ്പ് അത് അംഗങ്ങള്‍ക്ക് വിതരണം ചെയ്യാറാണ് പതിവെന്നും തങ്ങള്‍ക്ക് ഇപ്പോഴും കിട്ടിയില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സൗഗതാ റോയ് പറഞ്ഞു.

ഇന്നലെ രാവിലെയാണ് ബില്‍ കിട്ടിയതെന്ന് സി.പി.എമ്മിന്റെ മുഹമ്മദ് സലിമും പറഞ്ഞു. ബില്‍ പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും സലിം പറഞ്ഞു. എന്നാല്‍ ബില്‍ ഇപ്പോള്‍ തന്നെ അവതരിപ്പിക്കാന്‍ അനുമതി വേണമെന്ന് ഗഡ്്കരി ആവശ്യപ്പെട്ടു. ഓരോ വര്‍ഷവും 1.5 ലക്ഷം പേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെട്ട ഗതാഗത മന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബില്‍ തയ്യാറാക്കിയിട്ടുള്ളത്. ഒരു വര്‍ഷമായി ഇത് തയ്യാറാക്കി വരികയായിരുന്നു. അതിനാല്‍  ബില്‍ വേഗത്തില്‍ പാസാക്കേണ്ടതുണ്ടെന്നും ഗഡ്്കരി പറഞ്ഞു.

തുടര്‍ന്ന് ബില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. വാഹനമിടിച്ച് നിര്‍ത്താതെ പോകുന്ന കേസുകളില്‍ 10,000 രൂപവരെ പിഴയും രണ്ടു ലക്ഷം രൂപവരെ നഷ്ടപരിഹാരവും ഉള്‍പ്പെടെയുള്ള ശിക്ഷ ഉള്‍പ്പെടുന്നതാണ് ബില്‍. റോഡപകടത്തില്‍ മരിച്ചാല്‍ 10 ലക്ഷം രൂപവരെ നഷ്ടപരിഹാരം ബില്‍ ഉറപ്പാക്കുന്നുണ്ട്. അമിത വേഗതയില്‍ വാഹനമോടിച്ചാല്‍ 1000 മുതല്‍ 4000 വരെയാണ് പിഴ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago