കുളമ്പുരോഗ നിയന്ത്രണ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു
ന്യൂഡല്‍ഹി: മൃഗങ്ങള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്ന കുളമ്പുരോഗത്തെ പ്രതിരോധിക്കാനായുള്ള കുളമ്പുരോഗ നിയന്ത്രണ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. കുളമ്പുരോഗം രാജ്യത്ത് പ്രതിവര്‍ഷം 20,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. ഇത് തടയുന്നതിനായി കുളമ്പുരോഗ നിയന്ത്രണ പദ്ധതി (എഫ്.എം.ഡി.സി.പി) പത്താം പഞ്ചവത്സരപദ്ധതി കാലം മുതല്‍ നടപ്പിലാക്കി വരികയാണ്.
13 സംസ്ഥാനങ്ങളിലെയും ആറ് കേന്ദ്രഭരണപ്രദേശങ്ങളിലേതുമുള്പ്പെടെ 351 ജില്ലകളിലാണ് പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടുള്ളത്. ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗോവ, രാജസ്ഥാന്, ബിഹാര്‍, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. അവശേഷിക്കുന്ന 16 സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണപ്രദേശത്തിലേക്കും കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഭാഗമായി 2016 -17 കാലയളവില്‍ ഈ സംസ്ഥാനങ്ങളിലേക്ക് പ്രതിരോധ കുത്തിവയ്പുകള്‍ ഏര്‍പ്പെടുത്തും. ഇതിനായി 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."