ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നില്ല: ഒന്നാം വിള നെല്‍ കൃഷിയും പ്രതിസന്ധിയിലാകും
മലമ്പുഴ: ജില്ലയില്‍ വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ അണക്കെട്ടുകളില്‍ വെള്ളം നിറയാത്തത്. ജില്ലയില്‍ ഒന്നാം വിള നെല്‍കൃഷിയെ പ്രതിസന്ധിയിലാക്കുന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ സംഭരണശേഷിയുടെ പകുതിപോലും വെള്ളമെത്തിയിട്ടില്ല.
സാധാരണ ഒന്നാം വിളക്ക് അണക്കെട്ടുകളിലെ വെള്ളം ഉപയോഗിക്കാറില്ല. എന്നാല്‍, ഇത്തവണ കതിരു വരുന്ന സമയത്ത് വെള്ളം ആവശ്യമായി വന്നേക്കും അണക്കെട്ടുകളില്‍ നിലവിലുള്ള ജലശേഖരം വച്ച് വെള്ളം കൊടുക്കാനാവില്ല.
എല്ലാ അണക്കെട്ടുകളിലും 2016 നേക്കാള്‍ വെള്ളം കുറവാണ്. ജൂണ്‍, ജൂലൈ മാസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ 24 ശതമാനമാണ് ജില്ലയിലെ മഴക്കുറവ്. ജില്ലയിലെ വലിയ അണക്കെട്ടായ മലമ്പുഴയില്‍ ബുധനാഴ്ചയുള്ളത് 52.56 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രം. 226 ദശലക്ഷം ഘനമീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി.
പാലക്കാട് നഗരസഭ പരിധിയിലെയും സമീപത്തെ അഞ്ച് പഞ്ചായത്തുകളുടെയും ഏക കുടിവെള്ള സ്രോതസും മലമ്പുഴ അണക്കെട്ടാണ്. ജില്ലയില്‍ നെല്‍കൃഷിക്കും പ്രധാന ആശ്രയം മലമ്പുഴയാണ്. രണ്ടാംവിള കൃഷി പൂര്‍ണമായും അണക്കെട്ട് വെള്ളത്തെ ആശ്രയിച്ചാണ് ചെയ്യുന്നത്. 13.70 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള ചുള്ളിയാറില്‍ 1.543 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രം.
മംഗലം അണക്കെട്ടില്‍ മാത്രമാണ് കുറച്ചെങ്കിലും വെള്ളമെത്തിയത്. 18.212 ദശലക്ഷം ഘനമീറ്റര്‍ വെള്ളം. സംഭരണശേഷി 25.494 ദശലക്ഷം ഘനമീറ്ററും, മീങ്കര അണക്കെട്ടിന്റെ സംഭരണശേഷി 11.33 ദശലക്ഷം ഘനമീറ്ററാണെന്നിരിക്കെ ബുധനാഴ്ചയുള്ളത് 1.554 ദശലക്ഷം ഘനമീറ്റര്‍ മാത്രം. പോത്തുണ്ടി അണക്കെട്ടില്‍ 14.81 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രം. പരമാവധി ശേഷിയാവട്ടെ 50.914 ദശലക്ഷം ഘനമീറ്ററും. 18.40 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള വാളയാറില്‍ 3.384 ദശലക്ഷം ഘനമീറ്റര്‍ വെള്ളം.
കാഞ്ഞിരപ്പുഴ അണക്കെട്ട് അറ്റകുറ്റപ്പണിക്കു ശേഖരിച്ചു തുടങ്ങി. ജില്ലയില്‍ ഇത്തവണ ഒന്നാം വിള വിവിധ താലൂക്കുകളില്‍ വ്യത്യസ്ത സമയങ്ങളിലാണ് ആരംഭിച്ചത്. വടക്കഞ്ചേരി, ആലത്തൂര്‍ മേഖലകളില്‍ കതിരു വന്നു തുടങ്ങി. എന്നാല്‍ ചിറ്റൂര്‍ മേഖലയില്‍ ഞാറ്റടി പറിച്ചു നടല്‍ വരെയേ ആയിട്ടുള്ളൂ.
ഇടവിട്ടുള്ള മഴകാരണം കള പെരുകുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."