പുതുശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം
പാലക്കാട്: മെഡിക്കല്‍ കോഴയെ സംബന്ധിച്ച ഏതാനും വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും ബി.ജെ.പി നടത്തിയ ഞെട്ടിപ്പിക്കുന്ന അഴിമതിയെ സംബന്ധിച്ച് യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരണമെങ്കില്‍ ഒരു ജൂഡീഷ്യല്‍ അന്വേഷണത്തിന് മാത്രമെ കഴിയൂ എന്നും ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് പറഞ്ഞു.
പുതുശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് പി.വി രാജേഷ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറിമാരായ വി. രാമചന്ദ്രന്, കളത്തില്‍ കൃഷ്ണന്‍കുട്ടി, ഡി.സി.സി മെമ്പര്‍മാരായ എം. മണി, എം. ഹരിദാസ്, എം. നടരാജന്, എന്‍. രവീന്ദ്രന്, മണ്ഡലം പ്രസിഡന്റ് ജാഫറലി, ബ്ലോക്ക് ഭാരവാഹികളായ സുനില്‍കുമാര്‍, സജിത്കുമാര്‍, വിനേഷ്, ഷൈജു, അനില്‍കുമാര്‍, വേലായുധന്, ടി.വി സഹദേവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."