സഊദിയിൽ വനിത സംഗീത പരിപാടിക്കിടെ സ്റ്റേജിൽ കത്തിയാക്രമണം; മുഖ്യ പ്രതിക്ക് വധശിക്ഷ
റിയാദ്: സഊദിയിൽ നൃത്തമവതരിപ്പിക്കുകയായിരുന്ന യുവതികളെ സംഗീത പരിപാടിക്കിടെ സ്റ്റേജിൽ കയറി കത്തിയാക്രമണം നടത്തിയ കേസിൽ മുഖ്യ പ്രതിക്ക് കോടതി വധ ശിക്ഷ വിധിച്ചു. മുഖ്യ പ്രതിയായ യമനി പൗരനെതിരെയാണ് റിയാദ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചതെന്നു ഇഖ്‌ബാരിയ ടെലിവിഷൻ റിപ്പോർട്ട് ചെയ്‌തു. കൂട്ട് പ്രതിക്ക് പന്ത്രണ്ടര വർഷം ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്. ആക്രമികൾ അൽഖാഇദ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ളവരാണെന്നു നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ മാസം പതിനൊന്നിന് കിംഗ് അബ്‌ദുല്ല പാർക്കിൽ നടന്ന ലൈവ് പരിപാടിക്കിടെയുണ്ടായ ആക്രമണത്തിൽ സ്‌പാനിഷ് തീയേറ്റർ ഗ്രൂപ്പാണ് ആക്രമണത്തിനിരയായത്. റിയാദ് സീസൺ ഫെസ്റിവലിനിടെ മലസിലെ കിങ് അബ്ദുള്ള പാര്‍ക്കില്‍ സംഗീത ശില്‍പം അവതരിപ്പിക്കുകയായിരുന്ന കലാകാരന്മാര്‍ക്ക് നേരെ കത്തിയാക്രമണം ഉണ്ടായത്. സ്റ്റേജിൽ വനിതകളുടെ നൃത്ത പരിപാടികൾ നടന്നു കൊണ്ടിരിക്കെ കത്തിയുമായി സ്റ്റേജിൽ കയറിയ പ്രതി കത്തി വീശി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരു യുവതിക്കും മറ്റു മൂന്ന് പേർക്കും പരിക്കേറ്റിരുന്നു.
റിയാദ് സീസൺ ഉത്സവ വേളയിൽ പ്രകടനം നടത്തുന്നവർക്കെതിരെ ആക്രമണം ആസൂത്രണം ചെയ്യാനും ആക്രമണം നടത്താനും യെമനിലെ അൽഖാഇദ തീവ്രവാദ സംഘടനയുടെ നേതാക്കളാണ് ഇവരെ നിയോഗിച്ചതെന്ന് പ്രധാന പ്രതിക്കെതിരെ നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. പ്രധാന പ്രതിക്ക് വേണ്ട മുഴുവൻ സഹായങ്ങളും നൽകിയെന്നാണ് രണ്ടാമത്തെയാൾക്കെതിരെയുള്ള കേസ്. ആക്രമണത്തിന് മുമ്പ് പ്രധാന പ്രതി ഇതിനു ഉത്തേജകമാകുന്ന രീതിയിൽ പ്രത്യേക കവിത ആലപിക്കുകയും അത് മൊബൈൽ മൊബൈൽ ഫോൺ വഴി ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തതായും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."