എസ്.എഫ്.ഐ അക്രമം: നഷ്ടപരിഹാരം ലഭിക്കാതെ കോളജ് തുറക്കില്ലെന്ന് മാനേജ്മെന്റ്
പൊന്നാനി: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കോളജിനു നേരിട്ട മൂന്നു ലക്ഷം രൂപയുടെ നഷ്ടം നികത്താതെ കോളജ് തുറക്കില്ലെന്നു പൊന്നാനി എം.ഇ.എസ് കോളജ് മാനേജ്മെന്റ്. മാനേജ്മെന്റിന്റെ തീരുമാനത്തെ അധ്യാപകരും പിന്തുണച്ചിരിക്കുകയാണ്. ഇതോടെ സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ച കോളജ് തുറക്കുന്നതു വൈകും.
അതേസമയം, കോളജിലെ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഒരു വിഭാഗം അധ്യാപകരാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇടതുപക്ഷ അധ്യാപകരുടെ ധാര്‍മിക പിന്തുണ അക്രമങ്ങള്‍ക്കു വഴിവച്ചതായും ഇതുമൂലം ഭൂരിപക്ഷംവരുന്ന വലതുപക്ഷ സംഘടനയില്പെട്ട അധ്യാപകര്‍ക്കു സുരക്ഷിതമായി ക്ലാസെടുക്കാനോ കുട്ടികളുടെ കാര്യത്തില്‍ ഇടപെടാനോ സാധിക്കുന്നില്ലെന്നും ആരോപണമുണ്ട്. പൂര്‍വവിദ്യാര്‍ഥികളായ എസ്.എഫ്.ഐ നേതാക്കന്മാര് കോളജിലെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്നത്. അധ്യാപക കൗണ്‍സിലില്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ ഉടന്‍ ചില അധ്യാപകര്‍തന്നെ വിവരം ചോര്ത്തിനല്കുന്നുണ്ട്. ഇതോടെ പരാതിപ്പെട്ട അധ്യാപകനെതിരേ വിദ്യാര്‍ഥി നേതാക്കളില്‍നിന്നു പ്രതികാര നടപടികളുമുണ്ടാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."