നവ്യാനുഭവമായി ഇന്ത്യന്‍ മണ്‍സൂണ്‍ ഫെസ്റ്റ്
പയ്യന്നൂര്‍: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവനും സംയുക്തമായി പയ്യന്നൂരില്‍ ഇന്ത്യന്‍ മണ്‍സൂണ്‍ ഫെസ്റ്റ് സംഘിപ്പിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൂറ്റിയമ്പതോളം കലാകാരന്മാരണ് ഫെസ്റ്റില്‍ എത്തിച്ചേര്‍ന്നത്. തെലുങ്കാന കലാകാരന്മാര്‍ അവതരിപ്പിച്ച മാധുരിധീംസ, വീരനാട്യം ഗരഗലു നൃത്തവുമായി ആന്ദ്രപ്രദേശ്, കര്‍ണാട കലാകാരന്മാര്‍ അവതരിപ്പിച്ച ഡോല്ലുകുനിത, തമിഴ് നാട്ടില്‍ നിന്നെത്തിയവരുടെ കരകം കാവടി, പഞ്ചാവില്‍ നിന്നും ബംങ്ക്ര, സിദ്ധി ദമ്മാല്‍ ഗുജറാത്ത്, സാംബുല്‍പുരു ഓഡിസ്സ, മയൂര്‍ഹോളി ഉത്തര്‍പ്രദേശ്, ആസാമില്‍ നിന്നെത്തിയ കലാകാരന്മാര്‍ അവതരിപ്പിച്ച ബീഹു ഡാന്‍സ് എന്നിവയെല്ലാം പയ്യന്നൂരിന്റെ മണ്ണില്‍ മഴയുടെയും മണ്ണിന്റെയും നന്മകള്‍ പ്രകാശിപ്പിക്കുന്ന സാംസ്‌കാരിക വിനിമയോത്സവമായി. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ സി.കൃഷ്ണന്‍ എം.എല്‍.എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി. സൗത്ത് സണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ എന്‍.സജിത്ത്, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ മുഖ്യാതിഥികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."