കുഞ്ഞാലിമരക്കാരും മഖ്ദൂമും ചരിത്രത്തില്‍ ഇടം നേടിയിട്ടില്ല: ഡോ. കെ.കെ.എന്‍ കുറുപ്പ്
പയ്യോളി: ചരിത്ര നിര്‍മിതിയില്‍ പങ്കാളികളായ പ്രധാനികളെ നിക്ഷിപ്ത താല്‍പര്യത്തിനു വേണ്ടി മാറ്റി നിര്‍ത്തുകയാണെന്നും യഥാര്‍ഥ ചരിത്രം വേണ്ടവിധം പഠിപ്പിക്കുന്നില്ലെന്നും ഡോ. കെ.കെ.എന്‍ കുറുപ്പ്. പയ്യോളി കുഞ്ഞാലിമരക്കാര്‍ നഗറില്‍ 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ആചരിച്ചു വരുന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുത്തക മുതലാളിമാര്‍ക്കു വേണ്ടി രാജ്യത്തിന്റെ സമ്പത്ത് ചോര്‍ത്തിക്കൊടുക്കുകയാണ് എക്കാലവും നടന്നത്. കുഞ്ഞാലി മരക്കാരുടെയും സൈനുദ്ദീന്‍ മഖ്ദൂമിന്റെയും ചരിത്രം വേണ്ടവിധം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇടം നേടിയിട്ടില്ല. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പണ്ഡിതനായിരുന്നു മഖ്ദും. മതത്തിന്റ ആചാര്യനായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ തലവനായി സാമൂതിരി രാജാവിനെ അംഗീകരിക്കാനും മഖ്ദും തയാറായിരുന്നുവെന്നും അദ്ദേഹം പറത്തു.
വിവിധ മതവിഭാഗങ്ങള്‍ക്ക് ഒരുമിച്ചിരിക്കാന്‍ അവസരമൊരുക്കിയ 'നാട്ടുമുറ്റം' പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന എസ്.കെ.എസ്.എസ്.എഫ് കാംപയിന്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി വിഷയാവതരണം നടത്തി. ബാബു ഓഞ്ചിയം, യു.വി മാധവന്‍, സമദ് പെരുമുഖം പ്രസംഗിച്ചു.
ഒ.പി അഷ്‌റഫ് സ്വാഗതവും ഹര്‍ഷാദ് ദാരിമി നന്ദിയും പറഞ്ഞു. അഹമ്മദ് ഫൈസി കടലൂര്‍, ഖാസിം നിസാമി പേരാമ്പ്ര, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ശംസുദ്ദീന്‍ ഫൈസി അഴിയൂര്‍, മൂസ ഹാജി കുട്ടോത്ത്, എ.ടി റഹ്മത്തുല്ല, അന്‍സാര്‍ മാസ്റ്റര്‍ പയ്യോളി, സലാം മുസ്‌ലിയാര്‍, അന്‍സാര്‍ കൊല്ലം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."