സബ്സിഡി ആനുകൂല്യം രണ്ടു വര്‍ഷമായിട്ടും ലഭിച്ചില്ലെന്ന് പരാതി
മാനന്തവാടി: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കുളം, കിണര്‍, പമ്പ് ഹൗസ് എന്നിവ നിര്‍മിക്കുന്നതിനായി പി.എം.കെ.എസ്.വൈ പദ്ധതിയില്‍ നല്കുന്ന 50 ശതമാനം സബ്സിഡി രണ്ട് വര്‍ഷമായിട്ടും ലഭിച്ചില്ലെന്ന് പരാതി. കാട്ടികുളം, നടുകുഴിയില് പാപ്പച്ചനാണ് രണ്ട് വര്‍ഷമായി ഒരു ആനുകൂല്യവും ലഭിക്കാത്തത്. വെള്ള സൗകര്യം ഇല്ലാത്ത കര്‍ഷകരെ സഹായിക്കുന്നതിനായാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്ക്കരിച്ചത്. കിണര്‍, കുളം, പമ്പ് സെറ്റ് എന്നിവക്കാണ് സബ്സിഡി നല്‍കുന്നത്. ആകെ ചിലവ് വരുന്നതിന്റെ 50 ശതമാനം സബ്സിഡിയും ബാക്കി ഗുണഭോക്താവുമാണ് വഹിക്കേണ്ടത്. 89000 രൂപ ബാങ്ക് വായ്പയെടുത്താണ് പാപ്പച്ചന് കിണര്‍ കുഴിക്കുകയും പമ്പ് സെറ്റ് സ്ഥാപിക്കുകയും ചെയ്തത്. ബില്ല്, ഫോട്ടോ, വാലുവേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം നല്കി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും സബ്സിഡിയായി ലഭിച്ചില്ലെന്നും ജില്ലാ കൃഷി ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും പാപ്പച്ചന് പറയുന്നു. ജില്ലയില്‍ ഇത്തരത്തില്‍ നിരവധി കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് സബ്സിഡി ഇനത്തില്‍ ലഭിക്കാനുള്ളതെന്നാണ് സൂചന. തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 35 ഓളം കര്‍ഷകര്‍ക്ക് തുക ലഭിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. തുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, കൃഷി മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയതായും പാപ്പച്ചന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."