ജനകീയ കൂട്ടായ്മയില്‍ റോഡരികിലെ കാടുകള്‍ വെട്ടിമാറ്റി
മാനന്തവാടി: മഹല്ല് കമ്മിറ്റിയും അമ്പല കമ്മിറ്റിയും ഒന്നിച്ചതോടെ ജനകീയ കൂട്ടായ്മയില്‍ റോഡരികിലെ കാടുകള്‍ വെട്ടിമാറ്റി.
എടവക ഗ്രാമ പഞ്ചായത്തിലെ അമ്പലവയല്‍ പൈങ്ങാട്ടിരി റോഡരികില്‍ വര്‍ഷങ്ങളായി ഗതാഗത കുരുക്കിന് കാരണമായിരുന്ന കാടാണ് പ്രദേശവാസികളുടെ കൂട്ടായ്മയില്‍ വെട്ടിമാറ്റിയത്.
എടവകയില്‍ നിന്നും തോണിച്ചാലിലേക്കുള്ള എളുപ്പവഴി കൂടിയായ ഈ റോഡിലൂടെ നിത്യേന നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. പ്രവര്‍ത്തികളുടെ ഉദ്ഘാടനം എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മുടമ്പത്ത് നിര്‍വഹിച്ചു.
ആയങ്കി മുഹമ്മദ്, പുനത്തില്‍ രാജന്‍, സി.സി ജോണി, ഉമര്‍ദാരിമി, ജസ്റ്റിന്‍ ബേബി, ബാബു മലയില്‍ സംസാരിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ 100ഓളം പേരാണ് ശ്രമദാനത്തില്‍ പങ്കാളികളായത്.
ശ്രമദാന ദാനമായി കാടുകള്‍ വെട്ടിമാറ്റുക എന്ന ആശയം മുന്നോട് വെക്കുകയും ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രദേശവാസികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തത് പ്രദേശത്തെ മഹല്ല് കമ്മിറ്റിയും അമ്പല കമ്മിറ്റിയുമായിരുന്നു. മാലിക് മൂടമ്പത്ത്, ലീല മലയില്‍, കെ മുസ്തഫ, ടി ഇബ്രാഹിം, റംല കണിയാങ്കണ്ടി എന്നിവര്‍ ശ്രമദാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."