സമരത്തിനൊരുങ്ങി പാലപ്പിള്ളി തോട്ടം തൊഴിലാളികള്‍
വരന്തരപ്പിള്ളി: പാലപ്പിള്ളി തോട്ടം മേഖലയില്‍ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. കൊച്ചിന് മലബാര്‍ എസ്റ്റേറ്റില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആവശ്യമെങ്കില്‍ പണിമുടക്ക് സമരം നടത്താനും തൊഴിലാളികള്‍ തയാറെടുക്കുകയാണ്. ബാക്കിയുള്ള ബോണസ് ഉടന്‍ വിതരണം ചെയ്യുക, താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, താല്‍ക്കാലിക തൊഴിലാളികളുടെ ലിസ്റ്റ് പുതുക്കുക, തോട്ടത്തിലെ അടിക്കാട് നീക്കി തൊഴിലാളികളെ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ആന്റണി കുറ്റൂക്കാരന്റെ (ഐ.എന്‍.ടി.യു.സി) അധ്യക്ഷനായി ചേര്‍ന്നു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.ജി വാസുദേവന്‍ നായര്‍, എം.എം ലത്തീഫ് (എസ്.ടി.യു), എസ്. ഗോപിനാഥ് (ബി.എം.എസ്) സംസാരിച്ചു.
ആന്റണി കുറ്റൂക്കാരന്‍ (ചെയര്മാന്),പി.ജി വാസുദേവന്‍ നായര്‍ (ജനറല്‍ കണ്‍വീനര്‍), എം.എം ലത്തീഫ് (ട്രഷറര്‍), പി.ജി മോഹനന് (എ.ഐ.ടി.യു.സി), എസ്. ഗോപിനാഥ് (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവര്‍ ഭാരവാഹികളായി സംഘടകസമിതിയും രൂപീകരിച്ചു.
കൊച്ചിന് മലബാര്‍ എസ്റ്റേറ്റ് പുതുക്കാട്, എച്ചിപ്പാറ, ചിമ്മണി എസ്റ്റേറ്റുകളില്‍ ഡിവിഷന് കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."