HOME
DETAILS
MAL
മാരുതി ഇഗ്നിസ് എ.എം.ടി
backup
August 07 2017 | 08:08 AM
ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ നെക്സ സീരീസിലെ കാറായ ഇഗ്നിസിന്റോ ഓട്ടാമാറ്റിക് ഗിയര്‍ ഷിഫ്റ്റ് (എ.ജി.എസ്) വിപണിയില്‍. പെട്രോളിന് 7.01 ലക്ഷവും ഡീസലിന് 8.08 ലക്ഷവുമാണ് വില. ഡെല്‍റ്റ,സീറ്റ എന്നീ മോഡലുകളില്‍ മാത്രമായിരുന്നു നേരത്തെ എ.ജി.എസ് സംവിധാനമുണ്ടായിരുന്നത്.
2017 ജനുവരിയിലാണ് മാരുതി ഇഗ്നിസ് വിപണിയിലെത്തിച്ചത്. മാസം 4500 ഓളം കാറുകളാണ് വിറ്റഴിയുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. 70 ശതമാനം ആളുകള്‍ക്കും പെട്രോള്‍ മോഡല്‍ കാറിനോടാണ് താല്പര്യം. മാരുതിയുടെ ആള്‍ട്ടോ കെ10,വാഗണ്‍ ആര്,സെലേറിയോ,എര്‍ട്ടിഗ,ബലേനോ,സിയസ് എന്നീ മോഡലുകളും നേരത്തെ എ.ജി.എസ് സംവിധാനത്തില്‍ ഇറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."