സി.പി.എം 'കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ്', പിണറായി 'ചീഫ് മര്‍ഡറര്‍' - ബി.ജെ.പി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബി.ജെ.പിയുടെ ദേശീയ നേതാവ്. സി.പി.എമ്മിനെ 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ്'( കൊലപാതകികളുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) എന്ന് വിശേഷിപ്പിച്ച ബി.ജെ.പി നേതാവ് ജിവിഎല്‍ നരസിംഹ റാവു മുഖ്യമന്ത്രിയെ 'ചീഫ് മര്‍ഡറര്‍' (കൊലപാതകികളുടെ നേതാവ് ) എന്നും വിമര്‍ശിച്ചു.
കൊലപാതകികളുടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായാണ് സി..പി.എം പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കതിന് യാതൊരു നിയന്ത്രണവുമില്ല്. കൊലപാതകികളായ സി.പി.എം നേതാക്കളെ പിണറായി സംരക്ഷിക്കുകയാണെന്നും അദ്ദേഹംകുറ്റപ്പെടുത്തി. കഴിഞ്ഞ 13 മാസമായി നിരവധി ബി.ജെ.പി നേതാക്കള്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ ജനങ്ങള്‍ക്ക് പിണറായിയുടെ യഥാര്‍ത്ഥ മുഖമറിയാം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ മുഖ്യ ആസൂത്രകനാണ് പിണറായി എന്നും റാവു ആരോപിച്ചു.
ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദേശീയ തലത്തിലെത്തിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
ഇതോടനുബന്ധിച്ച് സംഘപരിവാര്‍ സംഘടനകളുടെ ദേശീയ നേതാക്കള്‍ നടത്തിയ പ്രസ്താവനകളും സി.പി.എമ്മിനെതിരെയുള്ള കടന്നാക്രമണങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."