നവകേരളത്തിന്റെ മാറുന്ന മുഖം
'മാവേലി നാടു വാണീടുംകാലം മാനുഷരെല്ലാരുമൊന്നു പോലെ.' ഇങ്ങനെ പാടിപ്പുകഴ്ത്തിയിരുന്നു. ഒരു കാലത്തു നമ്മുടെ സുന്ദരമായ കേരളീയ സംസ്‌കാരത്തെ. എന്നാല്‍, മാനവിക ധാര്‍മിക മൂല്യങ്ങള്‍ തല്ലിത്തകര്‍ക്കുന്ന രാക്ഷസ കരാളഹസ്തങ്ങള്‍ ഇന്നു കൈരളിയുടെ സംസ്‌കൃതിക്കു വെല്ലുവിളിയാണ്. സമൂഹത്തിനു കാവലാളാവേണ്ട അധികാരിവര്‍ഗം അഴിമതിയുടെയും കള്ളനോട്ടിന്റെയും ലൈംഗികപീഡനങ്ങളുടെയും മറ്റും ഹീനചരിതങ്ങള്‍ രചിക്കുകയാണ്. സമൂഹത്തിന്റെ അവസ്ഥ അതിലും പരിതാപകരം. സമൂഹത്തിന്റെ പണം പോക്കറ്റില്‍ നിറയ്ക്കാന്‍ അധികാരി പാടുപെടുമ്പോള്‍ സമൂഹം കള്ളവും കൊലയും അക്രമങ്ങളുമായി സാമൂഹികസ്വസ്ഥത തകര്‍ക്കുന്നു. ഇതിനൊക്കെ സജീവ പ്രോത്സാഹനമെന്നോണം ബാറുകളുടെ വീണ്ടുമുള്ള വരവും മദ്യത്തിന്റെ ഒഴുക്കും. സമൂഹനന്മയാഗ്രഹിക്കുന്ന സജ്ജനങ്ങള്‍ക്ക് ഒറ്റ ആകുലതയേയുള്ളൂ. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സിരാകേന്ദ്രമായ നവകേരളത്തിന് എന്തുപറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."