HOME
DETAILS
MAL
അരുണ്‍കുമാറിനെതിരേ തുടരന്വേഷണമില്ല
backup
August 07 2017 | 19:08 PM
തിരുവനന്തപുരം: വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വി.എസ് അച്യുതാനന്ദന്റെ മകന് അരുണ്‍ കുമാറിനെതിരേ തുടരന്വേഷണം നടത്തേണ്ടെന്ന് തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഐ.സി.ടി അക്കാദമി ഡയരക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതിനുപിന്നില്‍ ക്രമക്കേടുണ്ടെന്നുള്ള നിയമസഭാ പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."