കത്തോലിക്കാ സഭയ്‌ക്കെതിരായ ആരോപണങ്ങള്‍ നേരിടാന്‍ ഫേസ്ബുക്ക് പേജ്
കൊച്ചി: കത്തോലിക്കാ സഭയ്‌ക്കെതിരേ ഉയരുന്ന പ്രചാരണങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ നേരിടാന്‍ പുരോഹിതന്മാര്‍ രംഗത്ത്. പ്രധാനമായും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ആരോപണങ്ങളെ നേരിടാനായാണ് 'വിജിലന്റ് കാത്തലിക് ' എന്ന പേരില്‍ ഒരുകൂട്ടം പുരോഹിതന്മാര്‍ ചേര്‍ന്ന് ഫേസ്ബുക്ക് പേജിനു തുടക്കമിട്ടിരിക്കുന്നത്.
നിയമരംഗത്ത് പ്രാവീണ്യമുള്ള സഭയിലെ പുരോഹിതന്മാരാണ് 'വിജിലന്റ് കാത്തലിക്കി'നു പിന്നിലുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ സഭയ്‌ക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്കു തക്ക മറുപടി നല്‍കുകയാണ് പേജ് വഴി ഇവര്‍ ലക്ഷ്യംവയ്ക്കുന്നത്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും പദ്ധതിയുണ്ട്. സീറോ മലബാര്‍, മലങ്കര, ലത്തീന്‍ എന്നീ മൂന്നുസഭകള്‍ക്കെതിരേ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നവരെയും 'വിജിലന്റ് കാത്തലിക് ' വിവേചനമില്ലാതെ നേരിടും.
ഏതെങ്കിലും സഭകളുടെ ഔദ്യോഗിക പിന്തുണയോടെയല്ല പുതിയ നീക്കമെന്നാണ് അറിയുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് എന്ന പേരില്‍ സംഘ്പരിവാര്‍ രൂപീകരിച്ച ക്രിസ്ത്യന്‍ ഹെല്‍പ്പ്‌ലൈന്‍ എന്ന ഫേസ്ബുക്ക് പേജും ഇനിമുതല്‍ 'വിജിലന്റ് കാത്തലിക് ' നിരീക്ഷിക്കുമെന്നാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."