കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി: ആനുകൂല്യം അനുവദിച്ചു
ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ രജിസ്റ്റേര്‍ഡ് തൊഴിലാളികള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ അനുവദിച്ചു. ജോലി ചെയ്യുന്ന കാലത്ത് മരണപ്പെടുന്ന തൊഴിലാളിയുടെ രണ്ടു പെണ്മക്കള്ക്ക് വിവാഹം ധനസഹായമായി രണ്ടു ലക്ഷം രൂപ വീതവും ജോലിയില്‍ തുടരുന്ന തൊഴിലാളികളുടെ രണ്ടു പെണ്മക്കള്ക്കു 40,000 രൂപ വീതവും അനുവദിക്കും. 60 വയസില്‍ വിരമിക്കുന്ന ചെത്ത് തൊഴിലാളികളില്‍ ജില്ലാടിസ്ഥാനത്തില്‍ സേവന ദൈര്‍ഘ്യമുള്ള ചെത്ത് തൊഴിലാളിക്ക് 50,000 രൂപ പാരിതോഷികം നല്‍കാനും ജില്ലാതലത്തില്‍ കൂടുതല്‍ കള്ള് ഉല്‍പ്പാദിപ്പിക്കുന്ന തെങ്ങ്പന ചെത്തുന്ന തൊഴിലാളിക്ക് 50,000 രൂപ പാരിതോഷികം നല്‍കാനും സര്‍ക്കാര്‍ ഉത്തരവായി. അര്‍ഹരായ തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് 28ന് ഐശ്വര്യ ഓഡിറ്റോറിയത്തില്‍ തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് പങ്കെടുക്കുന്ന വിതരണോദ്ഘാടന ചടങ്ങില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."