മൂന്നുവര്‍ഷത്തിനിടെ മൂന്ന് ഭരണസമിതികള്‍; വന്‍പദ്ധതികളില്ലാതെ കരുവാരകുണ്ട്
കരുവാരകുണ്ട്: മൂന്ന് വര്‍ഷത്തിനിടെ പുതിയ പദ്ധതികളൊന്നും നടപ്പിലാക്കാനാവാതെ കരുവാരകുണ്ട് പഞ്ചായത്ത്. യു.ഡി.എഫ് ബന്ധത്തില്‍ വിള്ളല്‍ വീണതോടെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കരുവാരകുണ്ടില്‍ ത്രികോണ മത്സരമാണ് അരങ്ങേറിയത്. തനിച്ച് ഭരണ നേതൃത്വത്തിലെത്താന്‍ പ്രധാന മൂന്നു കക്ഷികള്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. എന്നിട്ടും ലീഗിനും കോണ്‍ഗ്രസിനും സിപിഎമ്മിനും പഞ്ചായത്ത് ഭരണ നേതൃത്വത്തിലെത്താനുള്ള അവസരം ലഭിക്കുകയും ചെയ്തു.
ഇതോടെ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് ഭരണസമിതികളാണ് പഞ്ചായത്തിന് ഭരിച്ചത്. നിലവില്‍ കോണ്‍ഗ്രസിലെ വി. ആബിദലിയാണ് പ്രസിഡന്റ്. യു.ഡി.എഫ് ധാരണ പ്രകാരം പത്ത് മാസം കഴിഞ്ഞാല്‍ ഭരണനേതൃത്വം മുസ്‌ലിം ലീഗിന് കൈമാറുന്നതോടെ നാല് വര്‍ഷത്തിനിടെ നാലാമത്തെ ഭരണസമിതിയാകും പഞ്ചായത്ത് ഭരിക്കുക. വിവിധ മുന്നണികളുടെ ഭരണവും ഭരണ തുടര്‍ച്ചയില്ലാത്തതിനാലും പഞ്ചായത്തില്‍ എടുത്ത് പറയാന്‍ പറ്റിയ കാര്യമായ പദ്ധതികളൊന്നും ഇതുവരെ നടപ്പിലാക്കാനായിട്ടില്ല.
കഴിഞ്ഞ ഭരണസമിതി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പത്ത് കോടി രൂപ ചെലവില്‍ നടപ്പിലാക്കിയ ജലനിധി പദ്ധതി പോലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പുതിയ പദ്ധതികളൊന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ട് നടപ്പിലാക്കാനായിട്ടില്ല. കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയിരുന്നങ്കിലും കാര്യമായ പുരോഗതിയൊന്നും നടപ്പിലാക്കാന്‍ പഞ്ചാത്ത് ഭരണസമിതികള്‍ക്ക് സാധിച്ചിട്ടില്ല. പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും ചുഴലിക്കാറ്റിലും കാര്‍ഷിക മേഖലയില്‍ വന്‍ നാശനഷ്ടങ്ങളാണ് പഞ്ചായത്തിലുണ്ടായത്. മഹാപ്രളയത്തില്‍ നാണ്യവിളകളും ഹൃസ്വകാല വിളകളും തൊണ്ണൂറു ശതമാനവും നശിച്ചിട്ടും കാര്‍ഷിക മേഖലയുടെ തകര്‍ച്ച പരിഹരിക്കാന്‍ അധികൃതര്‍ ഒരു നടപടിയും എടുക്കാത്തതില്‍ വന്‍ പ്രതിഷേധമാണുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."