വനിതാമതില്‍ നിര്‍മിക്കുന്നത് വര്‍ഗീയത വളര്‍ത്താനെന്ന്
കണ്ണൂര്‍: രാജ്യത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കി അരക്ഷിതാവസ്ഥക്ക് ശ്രമിക്കുന്ന മോദി സര്‍ക്കാരിന്റെയും സംസ്ഥാനത്ത് വര്‍ഗീയ മതിലുണ്ടാക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന്റെയും കൗണ്ട് ഡൗണ്‍ തുടങ്ങിയതായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ.സി ജോസഫ് എം.എല്‍.എ. യു.ഡി.എഫ് കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിന്റെ സന്ദേശം ഉയര്‍ത്തുന്നതില്‍ മുസ്‌ലിങ്ങളും ക്രൈസ്തവരും ഒരുപോലെ പ്രവര്‍ത്തിക്കുമ്പോഴും ഹിന്ദു സംഘടനകളെ മാത്രം യോഗത്തില്‍ വിളിച്ച് വനിതാ മതില്‍ നിര്‍മിക്കാനുള്ള തീരുമാനം വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്നും ജോസഫ് വ്യക്തമാക്കി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, വനിതാ മതില്‍ പരിപാടിയില്‍ നിന്നും പിന്തിരിയുക, മന്ത്രി കെ.ടി ജലീല്‍ രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നഴിച്ചാണ് ധര്‍ണ നടത്തിയത്. പ്രൊഫ. എ.ഡി മുസ്തഫ അധ്യക്ഷനായി. പി. കുഞ്ഞിമുഹമ്മദ്, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, സതീശന്‍ പാച്ചേനി, സി.എ അജീര്‍, ഇല്ലിക്കല്‍ അഗസ്തി, ജോയികൊന്നക്കല്‍,ജോര്‍ജ് വടകര, മനോജ് കുമാര്‍, കെ. സുരേന്ദ്രന്‍, സുമാബാലകൃഷ്ണന്‍ സംസാരിച്ചു. മാര്‍ട്ടിന്‍ ജോര്‍ജ്, എന്‍.പി ശ്രീധരന്‍, സോണി സെബാസ്റ്റ്യന്‍, പി. കുഞ്ഞിമുഹമ്മദ്, വി.പി വമ്പന്‍, അബ്ദുല്‍കരീം ചേലേരി, എം.എ കരീം, എം.പി വേലായുധന്‍, മുണ്ടേരി ഗംഗാധരന്‍, രജനി രമാനന്ദ്, സുരേഷ് ബാബു എളയാവൂര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."