HOME
DETAILS

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്

  
backup
August 08 2017 | 07:08 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b%e0%b4%b8%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ac-14

 

കാസര്‍കോട്: ആവശ്യങ്ങള്‍ പലതും പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്. ഏറെക്കാലമായി പ്രത്യക്ഷ സമരത്തിലേര്‍പ്പെടാതിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സമരരംഗത്തിറങ്ങുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ നാളെ രാവിലെ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ മനുഷ്യാവകാശ കമ്മിഷനും ഡി.വൈ.എഫ്.ഐ ഹൈക്കോടതിയില്‍ നിന്ന് നേടിയെടുത്ത വിധിയുടെയും പശ്ചാതലത്തില്‍ അനുവദിക്കേണ്ട ആനുകൂല്യങ്ങളൊന്നും തന്നെ വേണ്ട രീതിയില്‍ ലഭിച്ചില്ലെന്നാരോപിച്ചാണ് ദുരിതബാധിതര്‍ സമരമുഖത്തിറങ്ങുന്നത്. വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ആവശ്യപ്പെടുന്ന ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാതെ കിടക്കുമ്പോള്‍ നിലവില്‍ അനുവദിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പലതും പൂര്‍ണമായും ലഭിക്കാതായിരിക്കുകയുമാണെന്ന് ആരോപിച്ചാണ് നാളെ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നത്.
നിലവില്‍ 5848 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 2820 പേര്‍ക്ക് ഭാഗികമായി ആനുകൂല്യങ്ങള്‍ ലഭിച്ചുവെങ്കിലും 610 പേര്‍ക്ക് ഒരാനൂകൂല്യവും ലഭിക്കുന്നില്ലെന്നാണ് ആരോപണം. ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവനാളുകള്‍ക്കും ആനുകൂല്യം വിതരണം ചെയ്യണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നിലനില്‍ക്കവെയാണ് നിരവധി പേര്‍ക്ക് ആനുകൂല്യം ലഭിക്കാതിരിക്കുന്നത്.
2013 ല്‍ മറ്റ് മാനദണ്ഢങ്ങളൊന്നും നോക്കാതെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ബി.പി.എല്‍ കാര്‍ഡ് നല്‍കണമെന്ന നിര്‍ദേശവും കാറ്റില്‍ പറന്നു.
ദുരിത ബാധിതരില്‍ പലരും ഇപ്പോഴും ബി.പി.എല്‍ പട്ടികയില്‍ നിന്ന് പുറത്താണ്. ഗോഡൗണില്‍ കെട്ടികിടക്കുന്നതും നെഞ്ചംപറമ്പിലെ കിണറില്‍ തള്ളിയതുമായ എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുത്ത് നശിപ്പിക്കാനുള്ള നടപടി വര്‍ഷങ്ങളായിട്ടും പ്രാഥമീക നടപടി പോലും സ്വീകരിച്ചിട്ടില്ലെന്നും ജനകീയ മുന്നണി നേതാക്കള്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സമരമുഖത്തിറങ്ങുന്നത് മറ്റൊരു മാര്‍ഗമില്ലാഞ്ഞിട്ടാണെന്നും ഇരകളുടെ കടങ്ങള്‍ എഴുതി തള്ളുന്ന നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതിനാല്‍ വീണ്ടും കടം പെരുകുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ മുനീസ അമ്പലത്തറ, നാരായണന്‍ പേരിയ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എം.പി ജമീല, ബി മിസ്‌രിയ, ശശിധര വെള്ളൂര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago