ദുരിതബാധിത ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല
കാസര്‍കോട്: മൂന്ന് മാസം മുന്‍പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താനായി അഞ്ചുദിവസം ക്യാംപ് നടത്തിയിട്ടും ഇതേവരെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. വിദഗ്ധ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് എന്‍ഡോസള്‍ഫാന്‍ ഇരകളെ പരിശോധിച്ചാണ് നിലവില്‍ ഒരു പ്രാഥമിക ലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്.
എന്നാല്‍ ഈ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇപ്പോഴത്തെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ വീടുകളില്‍ സൂപ്പര്‍വൈസര്‍മാര്‍ എത്തി ഒരു പരിശോധന കൂടി നടത്തിയ ശേഷം പുതുക്കിയ ലിസ്റ്റ് പുറത്തിറക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതേവരെയായി സൂപ്പര്‍വൈസര്‍മാര്‍ വീടുകളിലെത്തിയുള്ള പരിശോധന തുടങ്ങിയിട്ടില്ല. പല സൂപ്പര്‍വൈസര്‍മാരെയും അങ്ങോട്ട് പോയി കണ്ട് വിവരങ്ങള്‍ നല്‍കുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
അതേ സമയം ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള പ്രദേശങ്ങളിലെ അതിര് തിരിച്ചപ്പോള്‍ ദയനീയ അവസ്ഥയിലുള്ള പലരും പരിശോധനയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റ് പ്രസിദ്ധീകരിച്ച് സഹായം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."