ബി.ജെ.പിയും സി.പി.എമ്മും ശബരിമലയെ കലാപഭൂമിയാക്കുന്നു: രണ്ടത്താണി
കാസര്‍കോട്: സുപ്രീം കോടതി വിധിയുടെ മറവില്‍ ബി.ജെ.പിയും സി.പി.എമ്മും ശബരിമലയെ കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി. യു.ഡി.എഫ് ജില്ലാ കമ്മിറ്റി ശബരിമല വിഷയത്തില്‍ കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധിയില്‍ കയറിപ്പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സി.പി.എം കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ്. നിരവധി കോടതി വിധികള്‍ നടപ്പാക്കാതെ കിടക്കുമ്പോഴാണ് ശബരിമലയില്‍ വിവാദം ഉണ്ടാക്കുന്നത്. സി.പി.എമ്മിന്റെ ഈ നിലപാട് ശബരിമലയെ കലുഷിതമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വര്‍ഗീയ മതില്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, യു.ഡി.എഫ് നേതാക്കാളായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ. അബ്ദുറഹ്മാന്‍, ഹരീഷ് ബി. നായര്‍, പി.എ അഷ്‌റഫലി, ജെ.എസ് സോമശേഖര്‍, എം.എച്ച് ജനാര്‍ദ്ദനന്‍, എ. ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."