HOME
DETAILS

ദിവസ വേതനക്കാരെ പിരിച്ചുവിടല്‍; 50 കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ മുടങ്ങി

  
backup
December 18 2018 | 07:12 AM

%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8-%e0%b4%b5%e0%b5%87%e0%b4%a4%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

രാജപുരം: ദിവസ വേതനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവ് വന്നതോടെ ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് പ്രതിസന്ധിയിലായി. ഇതേ തുടര്‍ന്ന് കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളുടെ കീഴിലെ 50 സര്‍വിസുകള്‍ ഇന്നലെ മുടങ്ങി.
ഇന്നലെ ഉച്ചയോടെയാണ് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവ് ഡിപ്പോകളിലെത്തിയത്. കാസര്‍കോട് ഡിപ്പോയില്‍ 77 താല്‍ക്കാലിക ജീവനക്കാരെയാണ് കൂട്ടത്തോടെ ഒഴിവാക്കിയത്. 30 സര്‍വിസുകള്‍ ഇന്നലെ തന്നെ മുടങ്ങിയതായി ഡിപ്പോ അധികൃതര്‍ പറഞ്ഞു. 90 ഷെഡ്യൂളുകളാണ് ജില്ലാ ആസ്ഥാനത്തുള്ളത്. ഇവയിലാണ് 30 സര്‍വിസുകള്‍ മുടങ്ങിയത്. മുടങ്ങിയവയില്‍ ഏറെയും മലയോരത്തേക്കുള്ള സര്‍വിസുകളാണ്.
കാഞ്ഞങ്ങാട് ഡിപ്പോയില്‍ 38 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. താല്‍ക്കാലിക ജീവനക്കാര്‍ ഒഴിവായതോടെ 20 സര്‍വിസുകള്‍ മുടങ്ങിയിട്ടുണ്ട്. ഇവിടെയും മലയോരത്തേക്കുള്ള സര്‍വിസുകളെയാണ് ഏറെ ബാധിച്ചത്. 37 സര്‍വിസുകളാണ് മലയോരത്തേക്കുള്ളത്. ഉത്തരവ് വരുന്നതിന് മുന്‍പ് ഡ്യൂട്ടിയില്‍ കയറിയ നിരവധി താല്‍ക്കാലിക ജീവനക്കാരുമുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അവരും ജോലി അവസാനിപ്പിച്ച് പോകുന്നതോടെ കൂടുതല്‍ സര്‍വിസുകള്‍ മുടങ്ങാന്‍ സാധ്യതയുണ്ട്.
താല്‍ക്കാലിക ജീവനക്കാര്‍ ഉണ്ടായിരുന്നപ്പോഴും രണ്ടു ഡിപ്പോകളിലും ജീവനക്കാരുടെ എണ്ണം കുറവാണെന്ന കാരണത്താല്‍ ബസ് സര്‍വിസുകള്‍ മുടങ്ങുന്നത് പതിവായിരുന്നു. പ്രസ്തുത സാഹചര്യത്തില്‍ ഇനിയും കൂടുതല്‍ സര്‍വിസുകള്‍ മുടങ്ങുമെന്നാണ് മലയോര വാസികള്‍ ചൂണ്ടിക്കാട്ടുന്നത്. കാഞ്ഞങ്ങാടുനിന്നു മലയോരം വഴി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബസ് സര്‍വിസ് അനുവദിച്ചിരുന്നെങ്കിലും ബസും മതിയായ ജീവനക്കാരും ഇല്ലാത്തതിനാല്‍ ഓടാന്‍ തുടങ്ങിയിട്ടില്ല.
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ ഈ സര്‍വിസ് അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് പകരം പി.എസ്.സി വഴി ജീവനക്കാരെ നിയമിച്ചാല്‍ തന്നെ പരിശീലനം കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നതിനാല്‍ സര്‍വിസ് നടത്തിക്കൊണ്ടു പോകുന്നത് ഡിപ്പോകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago