'ആരോഗ്യ മലപ്പുറം': യൂത്ത്‌ലീഗ് കാംപയിന്‍ ഉദ്ഘാടനം 28ന്
മലപ്പുറം: ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ 'ആരോഗ്യ മലപ്പുറം' സമഗ്ര ആരോഗ്യ പദ്ധതി കാംപയിന്‍. കാംപയിന്‍ ഉദ്ഘാടനം 28നു വൈകിട്ട് ഏഴിനു മലപ്പുറം ടൗണ്‍ഹാളില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വവഹിക്കും.
മഞ്ചേരി സി.എച്ച് സെന്ററിന്റെ സഹകരണത്തോടെ 'കിഡ്‌നി കെയര്‍' പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാംപയിനാണ് നടക്കുക.
പിന്നീട് തുടര്‍ന്നുപോകാവുന്ന രീതിയിലാണ് ഇതു ക്രമീകരിച്ചിട്ടുള്ളത്. കിഡ്‌നി സംബന്ധമായ രോഗം, കാന്‍സര്‍, ഹൃദ്രോഗം ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ജാഗ്രതയും ആരോഗ്യ നന്മക്കായി ശീലിക്കേണ്ട വ്യായാമം, ഭക്ഷണ ശീലം തുടങ്ങിയവയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും നടക്കും.
ജില്ലയിലെ ആരോഗ്യ മേഖലയിലെ വിദഗ്ധര്‍, സ്ഥാപനങ്ങള്‍ എന്നിവയെക്കൂടി പങ്കാളികളാക്കിയിട്ടാകും പദ്ധതി മുന്നോട്ടുപോകുക.
അര്‍ബുദ പ്രതിരോധം, കാര്‍ഡിയാക്, ജീവിത ശൈലി രോഗങ്ങള്‍, പകര്‍ച്ച വ്യാതികള്‍ക്കെതിരേ ബോധവല്‍ക്കരണം, വാക് ടു ഹെല്‍ത്ത്, ഫുട്‌ബോള്‍ വിചാരം, ഡോക്യുമെന്ററി പ്രദര്‍ശനം, ചികിത്സ ചൂഷണത്തിനെതിരേ എന്നീ വിഭാഗങ്ങളില്‍ വ്യത്യസ്ത പദ്ധതികളാണ് സംഘടിപ്പിക്കുകയെന്നു ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജനറല്‍ സെക്രട്ടറി കെ.ടി അഷ്‌റഫ്, ട്രഷറര്‍ സുബൈര്‍ തങ്ങള്‍, വൈസ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."