ചൈനയോട് ആരും ആജ്ഞാപിക്കേണ്ടെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്
ബെയ്ജിങ്: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ചൈനയോട് ആരും ആജ്ഞാപിക്കേണ്ടതില്ലെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. ചൈനയിലെ സുപ്രധാന സാമ്പത്തിക പരിഷ്‌കരണത്തിന്റെ 40 ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ നേതാവ് ഡാങ് ഷാപിങ് ആണ് പരിഷ്‌കരണത്തിന് തുടക്കമിട്ടത്. ലോകത്തിലെ ഏറ്റവും ശക്തരാഷ്ട്രമായ തങ്ങളോട് ഒരാളും കല്‍പിക്കേണ്ടതില്ല.
രാജ്യം സാമ്പത്തിക നേട്ടം കൈവരിച്ചെങ്കിലും ആഗോളാധിപത്യം നേടാന്‍ ശ്രമം നടത്തില്ല. മാറ്റത്തിന് സാധ്യമാവുന്ന കാര്യങ്ങളിലാണ് നാം പരിഷ്‌കരണത്തിന് ശ്രമം നടത്തുക. അതിന് സാധ്യമാവാത്ത മേഖലകളില്‍ പരിഷ്‌കരണത്തിന് തുനിയുകയില്ല. മറ്റു രാജ്യങ്ങളുടെ ചെലവില്‍ ചൈനയില്‍ വികസനം നടപ്പിലാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജിന്‍പിങ്ങിന്റെ ദീര്‍ഘപ്രസംഗത്തില്‍ യു.എസുമായുള്ള സാമ്പത്തിക യുദ്ധങ്ങളെ അദ്ദേഹം പരാമര്‍ശിച്ചില്ല. കഴിഞ്ഞ കാലങ്ങളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളാണ് പ്രധാനമായും സംസാരത്തില്‍ ഉള്‍ക്കൊള്ളിച്ചത്.
വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച അലിബാബ സ്ഥാപകന്‍ ജാക്ക് മ, എന്‍.ബി.എ താരം യോ മിങ് ഉള്‍പ്പെടെ നൂറു പേരെ ചൈന ഇന്നലെ ആദരിച്ചു. ലോകത്തിലെ രണ്ടാം സാമ്പത്തിക ശക്തിയായി ചൈനയെ വിലയിരുത്തുന്നുണ്ടെങ്കിലും കടപ്പെരുപ്പവും സാമ്പത്തിക പുരോഗതിയിലെ വീഴ്ചയും രാജ്യത്തു വന്‍ പ്രതിസന്ധിയുയര്‍ത്തിയിരിക്കുകയാണ്.
കൂടാതെ ഭരണകൂടത്തിനെതിരേയുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ചൈനക്കെതിരേ വന്‍തോതില്‍ വിമര്‍ശനമുണ്ട്.
ഷിന്‍ജിയാങ് പ്രവിശ്യയിലെ ലക്ഷക്കണക്കിന് ഉയിഗുര്‍ മുസ്‌ലിംകളെ മതവിശ്വാസത്തിന്റെ പേരില്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. വിചാരണ കൂടാതെയുള്ള ഇത്തരം തടവുകള്‍ക്കെതിരേ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കം യു.എസ് ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."