HOME
DETAILS
MAL
മത്സ്യക്കുളത്തില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയതായി പരാതി
backup
August 08 2017 | 17:08 PM
രാജകുമാരി: മത്സ്യക്കുളത്തില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയതായി പരാതി. മഞ്ഞക്കുഴി സ്വദേശികളായ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മത്സ്യകൃഷി നടത്തിയിരുന്ന കുളത്തിലാണ് കഴിഞ്ഞ ദിവസം രാത്രി ആരോ വിഷം കലര്‍ത്തിയത്. തച്ചമറ്റം ജെയ്സണ്‍, വലിയകുളം അനൂപ്, കൊല്ലുവേലില്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ആലപ്പുഴയില്‍ നിന്ന് കൊണ്ടുവന്ന് കുളത്തില്‍ നിക്ഷേപിച്ച രണ്ടായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളാണ് കുളത്തില്‍ ചത്ത് പൊങ്ങിയത്.
ഇവരുടെ പരാതിയെ തുടര്‍ന്ന് ശാന്തമ്പാറ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കുളം നിര്‍മിക്കാനും മത്സ്യകുഞ്ഞുങ്ങളെ വാങ്ങാനുമുള്‍പ്പെടെ രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ച യുവകര്‍ഷകരുടെ പ്രതീക്ഷകളാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."