HOME
DETAILS
MAL
കാര്‍ കത്തിയ സംഭവം: ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തി
backup
August 09 2016 | 20:08 PM
ആലക്കോട്: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് കാര്‍ത്തികപുരത്തെ കുഴിമറ്റത്തില്‍ ബാബു(45)വിന് പൊള്ളലേറ്റ സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയം. അധികം പഴക്കമില്ലാത്ത കാര്‍ പെട്ടെന്നു കത്തിയമര്ന്നതാണു ദുരൂഹത വര്‍ധിപ്പിക്കാന്‍ കാരണം. നിര്‍മാണ തൊഴിലാളിയായ യുവാവ് സാധാരണ വാഹനമോടിച്ച് വരാറുള്ള റോഡില്‍ വച്ചല്ല തീപിടിത്തമുണ്ടായത്. ചെറിയൊരു തീപ്പൊരി ഉണ്ടായാല്‍ തന്നെ സെക്കന്റുകള്‍ കൊണ്ട് കാര്‍ മുഴുവന്‍ തീ ആളിപ്പടരാന്‍ സാധ്യത വളരെ കുറവാണ് എന്നതും ദുരൂഹത വര്‍ധിക്കാന്‍ കാരണമായി.
ഗുരുതരമായി പൊള്ളലേറ്റ ബാബു അബോധാവസ്ഥയിലായതിനാല്‍ ഇതുവരെയും മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് സംഘം ചെമ്മണ്ണ് കുന്നിലെത്തി കാര്‍ പരിശോധനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."